പ്രതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു

പരപ്പനങ്ങാടി ചെട്ടിപ്പടിയിലുള്ള BSNL മൊബൈൽ ടവറിൽ നിന്നും 06.08.2023 തിയ്യതി രാത്രി സമയത്ത് ഏകദേശം1,20000 രൂപയുടെ 30 മീറ്റർ നീളമുള്ള RF കേബിൾ 6 എണ്ണം കളവ് ചെയ്ത കേസിലെ രണ്ട് പ്രതികളെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. രാത്രിയിൽ ഒരു നാനോ കാറിലാണ് കേബിൾ കൊണ്ടുപോയത് എന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഇരുവരും ടവർ നിർമ്മാണവുമായും കേബിൾ വർക്കുകളും ആയി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. തേഞ്ഞിപ്പാലം നിരോൽപാലം കുന്നപ്പുള്ളി വീട്ടിൽ ശ്രീ നിലയം കറപ്പൻ മകൻ ബിജു (39), ഊരകം ഓ ക്കെ മുറി കുറ്റാളൂർ തിരുത്തി ഹൗസിൽ കൃഷ്ണൻ മകൻ സന്തോഷ് (42) എന്നിവരാണ് അറസ്റ്റിലായത്. കട്ട് ചെയ്ത് സൂക്ഷിച്ച മോഷണം ചെയ്ത കേബിളുകളും കണ്ടെത്തി. പോലീസ് സംഘത്തിൽ ഇൻസ്പെക്ടർ ജിനേഷ് കെ ജെ, സബ് ഇൻസ്പെക്ടർ അരുൺ ആർ യു, രാജു, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാമചന്ദ്രൻ, അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ മുജീബ് റഹ്മാൻ, രഞ്ജിത്ത് എന്നിവരും ഉണ്ടായിരുന്നു

Comments are closed.