1470-490

പൊതുമേഖല സ്പിന്നിംഗ് മില്ലുകളിൽ എസ്.ടി.യു മെമ്പർഷിപ്പിന് തുടക്കം. അടച്ച് പൂട്ടിയ എടരിക്കോട് ടെക്സ്റ്റയിൽസ് തൊഴിലാളികൾക്ക് അംഗത്വം നൽകി ഉദ്ഘാടനം ചെയ്തു

കോട്ടക്കൽ : പൊതുമേഖലാ സ്പിന്നിംഗ് മില്ലുകളിൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ മെമ്പർഷിപ്പിന് തുടക്കം കുറിച്ചു. 2023 വർഷത്തെ മെമ്പർഷിപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടക്കൽ എടരിക്കോട് ടെക്സ്റ്റൈൽസിലെ തൊഴിലാളികൾക്ക് നൽകി എസ്.ടി.യു ദേശീയ സെക്രട്ടറി ആതവനാട് മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ ഓരോന്ന് ഓരോന്നായി നിഷേധിച്ച് കൊണ്ടിരിക്കുന്ന സംസ്ഥാന സർക്കാരുകളുടെ നടപടിയിൽ യോഗം പ്രതിഷേധിച്ചു. തൊഴിലവകാശങ്ങളുടെ നീതി നിഷേധത്തിന്റെ കൂമ്പാരമായി ഇന്ത്യാ രാജ്യം മാറിക്കൊണ്ടിരിക്കുകയാണെന്ന് യോഗം വിലയിരുത്തി. യോഗത്തിൽ പി. സിദ്ധീഖ് അധ്യക്ഷനായി. സിദ്ധീഖ് താനൂർ, ടി.അലി , പി.കെ. മുഹമ്മദ് ഷാഫി, സയ്യിദ് ഹുസൈൻ തങ്ങൾ, കെ അബ്ദുൽ നാസർ, ഒ. ഗോപാലകൃഷ്ണൻ , തുടങ്ങിയവർ സംസാരിച്ചു.

Comments are closed.