1470-490

എസ് എം എ മേഖല മഹല്ല് സ്ഥാപന സാരഥി സംഗമങ്ങൾ നാളെ മുതൽ

കോട്ടക്കൽ : റാപ്പിഡ് രെജിസ്ട്രേഷൻ ക്യാമ്പയിന്റെ ഭാഗമായി സുന്നി മാനേജ്മെന്റ് അസോസിയേഷൻ (എസ് എം എ )മേഖലകളിൽ നടത്തുന്ന മഹല്ല് സ്ഥാപന സാരഥി സംഗമങ്ങൾ നാളെ മുതൽ നടക്കും തിരൂർ, താനൂർ മേഖല സംഗമം നാളെ വെള്ളിയാഴ്ച 4 മണിക്ക് തിരൂർ തഖ്‌വ മസ്ജിദിലും, വേങ്ങര മേഖല സംഗമം ജൂൺ 6ന് വേങ്ങര വ്യാപാര ഭവനിലും,തിരുരങ്ങാടി മേഖല സംഗമം ജൂൺ 9 ന് ചെമ്മാട് സുന്നി മദ്രസ്സയിലും, തേഞ്ഞിപ്പലം മേഖല സംഗമം ജൂൺ 10ന് മുട്ടിച്ചിറ മദ്രസത്തുൽ ഫലാഹിലും, എടപ്പാൾ മേഖല സംഗമം ജൂൺ 11ന് പന്താവൂർ ഇർശാദിലും , കോട്ടക്കൽ മേഖല സംഗമം ജൂൺ 13ന് കോട്ടക്കൽ സർക്കിൾ യൂത്ത് സ്‌ക്വയറിലും , പുത്തനത്താണി, വളാഞ്ചേരി മേഖല സംഗമം ജൂൺ 17ന് വെട്ടിച്ചിറ മജ്മഇലും, പൊന്നാനി മേഖല സംഗമം ജൂൺ 18ന് പൊന്നാനി മസ്ജിദ് മുസമ്മിലിലും നടക്കുംജില്ലാ ജനറൽ സെക്രട്ടറി സുലൈമാൻ ഇന്ത്യനൂർ, വഖഫ് സ്ഥാപന സെക്രട്ടറി മുഹമ്മദ്‌ അലി സഖാഫി കൊളപ്പുറം ക്ലാസ്സ്‌കൾ നിയന്ത്രിക്കുംജില്ലാ മേഖല ഭാരവാഹികൾ നേതൃത്വം നൽകുംമേഖല എക്സിക്യൂട്ടീവ്, റീജിയനൽ ഭാരവാഹികൾ, മഹല്ല് സ്ഥാപന സെക്രട്ടറിമാർ എന്നിവരാണ് സംഗമം പ്രതിനിധികൾ

Comments are closed.