1470-490

ബീരാൻ സാഹിബ് അനുസ്മരണവും പുസ്തക പ്രകാശനവും

കോട്ടക്കൽ: മണ്ഡലം മുസ്ലിം ലീഗ് കമ്മറ്റി യു.എ.ബീരാൻ സാഹിബ് അനുസ്മരണം കോട്ടയ്ക്കൽ സി.എച്ച്. ഓഡിറ്റോറിയത്തിൽ നടന്നു. ബഷീർ രണ്ടത്താണി രചിച്ച് ലിപി പബ്ളിക്കേഷൻസ് പ്രസിദ്ധീകരിച്ച ” യുഎ ബീരാൻ സർഗ്ഗാത്മകതയുടെ രാഷ്ട്രീയ കാലം ” എന്ന പുസ്തകം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ ആര്യ വൈദ്യശാലാ മാനേജിംഗ് ട്രസ്റ്റി ഡോ: പി.എം മാധവൻ കുട്ടി വാരിയർക്ക് നൽകി പ്രകാശനം ചെയ്തു. പ്രൊഫ കെ.കെ ആബിദ് ഹുസൈൻ തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.എംപി അബ്ദുസമദ് സമദാനി എംപി അനുസ്മരണ പ്രഭാഷണം നടത്തി. ഇ. ടി.മുഹമ്മദ് ബഷീർ എംപി, ബീരാൻ സാഹിബ് സ്മാരക ട്രസ്റ്റ് ചെയർമാൻ ഡോ. പി.എ. കബീർ കെ.എം. അബ്ദുൽ ഗഫൂർ,ലിപി അക്ബർ, ബഷീർ രണ്ടത്താണി, കെ.കെ നാസർ സംസാരിച്ചു.

Comments are closed.