സാംസ്കാര സാഹിതി ”കണ്‍വെന്‍ഷൻ

വെട്ടം മണ്ഡലം സാംസ്കാര സാഹിതി ”കണ്‍വെന്‍ഷനും സ്ഥാനാരോഹണ’ ചടങ്ങും പരിയാപുരം AMLP SCHOOL വെച്ച് നടത്തി.. ചടങ്ങില്‍ തിരൂര്‍ നിയോജക മണ്ഡലം സാഹിതി ചെയര്‍മാന്‍ എ ഗോപാലകൃഷ്ണന്‍റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന സാംസ്കാര സാഹിതി ജനറല്‍ സെക്രട്ടറി പ്രണവം പ്രസാദ് ഉദ്ഘാടനം ചെയ്തു. വെട്ടം മണ്ഡലം ചെയര്‍മാനായി പ്രവീഷ് പി സ്ഥാനമേറ്റു. ഷബീര്‍ എടപ്പാള്‍ മുഖ്യ പ്രഭാഷണം നടത്തി, DCC ജനറല്‍ സെക്രട്ടറി പന്ത്രോളി മുഹമ്മദാലി, അഡ്വ: പത്മകുമാര്‍, പൊന്‍മുണ്ടം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്‍റ് പി വാസുദേവന്‍, വെട്ടം പഞ്ചായത്ത് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഖമര്‍ മാസ്റ്റര്‍ DCC മെമ്പര്‍ ചോയ്, ഒ കെ എസ് മേനോന്‍, യാസര്‍ പയ്യോളി, വിമല്‍ കുമാര്‍ കെ, സുരേഷ്കുമാര്‍, ബ്ലോക് മെമ്പര്‍ ഫൗസിയ നാസിര്‍, വാര്‍ഡ് മെമ്പര്‍ ഇര്‍ഫാന ഡാനിഹാര്‍, തിരൂര്‍ മണ്ഡലം സാഹിതി കണ്‍വീനര്‍ മനോജ് ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു, വെട്ടം മണ്ഡലം മുന്‍ പ്രസിഡന്റ് സി മോഹന്‍ദാസ് സ്വാഗതവും സാഹിതി ചെയര്‍മാന്‍ പ്രവീഷ് പി നന്ദിയും പറഞ്ഞു..
Comments are closed.