MBCF കളക്ടറേറ്റ് ധർണ്ണ നടത്തി
രവി മേലൂർ

തൃശൂർ :രണ്ടു വർഷമായി മുടങ്ങിക്കിടക്കുന്ന ഒ. ബി.സി. വിദ്യാർത്ഥികൾക്കുള്ള ഒ.ഇ.സി. വിദ്യാഭ്യാസ ഗ്രാന്റ് ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എം.ബി.സി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തൃശൂർ കളക്ടറേറ്റിനു മുന്നിൽ ധർണ്ണ നടത്തി. കളക്ടറേറ്റ് ധർണ്ണ തൃശൂർ എം.പി.ടി .എൻ . പ്രതാപൻ ഉദ്ഘാടനം ചെയ്തു. പിന്നാക്ക വിഭാഗത്തിലുള്ള അച്ഛനമ്മമാരുടേയും കുട്ടികളുടേയും ശാപമേറ്റ് ഈ സർക്കാർ തകരുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ശാപം ഏല്ക്കാതിരിക്കാൻ എത്രയും വേഗം ഒ.ഇ.സി. വിദ്യാഭ്യാസ ഗ്രാന്റ് കുടിശ്ശിഖ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എം.ബി.സി.എഫ്. സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച അദ്ദേഹം അതി പിന്നോക്കക്കാരോടുള്ള അവഗണന സർക്കാർ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. ധർണ്ണയിൽ എം.ബി.സി.എഫ് ജില്ലാ പ്രസിഡണ്ട് പി.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പി.കെ. അശോകൻ മുഖ്യ പ്രഭാഷണം നടത്തി. വിവിധ അംഗസംഘടനകളുടെ നേതാക്കളായ ജയരാജ് മാസ്റ്റർ, ബൈജു കെ.മാധവൻ, സേതുമാധവൻ, എം.എസ്.ശ്രീധരൻ, കെ.കെ.മോഹനൻ , മുരളീ മോഹൻ, സി.കെ.മോഹനൻ, ലോനപ്പൻ ചക്കച്ചാംപറമ്പിൽ , പ്രഭാകരൻ മാച്ചാമ്പിള്ളി, ഷാജു കെ.കെ,.കെ.എ ഷൈലജൻ എന്നിവർ പ്രസംഗിച്ചു. പി.വി. ബിന്നി, കെ.വി. ജിജു, രാജൻ പനം കൂട്ടത്തിൽ, സരള സുരേഷ് ബാബു എന്നിവർ നൂറ് കണക്കിന് അംഗങ്ങൾ പങ്കെടുത്ത പ്രകടനത്തിനും ധർണ്ണക്കും നേതൃത്വം നൽകി. റോഷൻലാൽ ജി യോഗത്തിൽ നന്ദി രേഖപ്പെടുത്തി.
Comments are closed.