1470-490

കഠിനമായ ഹൃദയ സ്തംഭന രോഗത്തെ മറികടന്ന് അഭിഭാഷകന് ട്രിപ്പിൾ സ്വർണ്ണം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം : കഠിനമായ ഹൃദയ സ്തംഭന രോ ഗത്തെ മറികടന്ന് അഭിഭാഷകന് ട്രിപ്പിൾ സ്വർണ്ണം. കോഴിക്കോട് ബാറിലെ സീനിയർ അഭിഭാഷക നും, മുൻപ്ലീഡറും പബ്ലിക്ക് പ്രോ സിക്യൂട്ടറുമായ എം കെ എ സലീ മാണ് ട്രിപ്പിൾ സ്വർ ണ്ണത്തിനുടമയാ യത്. ഡൽഹി ജവഹർലാൽ നെ ഹ്റു സ്റ്റേഡിയ ത്തിൽ നടന്ന 8-ാം മത് സംയുക്ത ഭരതീയ ഗേൽ ഫൗണ്ടേ ഷൻ നാഷണൽ ഗെയിം സ് ആൻഡ് അത് ലറ്റിക് മീറ്റിലാണ് കേരളത്തിന് വേണ്ടി അൻപത്തി . യഞ്ച് പ്ലസ് വയസ്സ് വിഭാഗത്തിൽ ലോംഗ് ജംപ്, ട്രിപ്പിൾ ജംപ്, 60 മീറ്റർ ഓട്ടം എന്നീ വിഭാഗത്തിൽ സ്വർണ്ണം നേടി സംസ്ഥാനത്തിൻ്റെ അഭിമാന താരമായത്.മാസ്റ്റേഴ്സ് സംസ്ഥാന, ദേശീയ ,അന്തര്ദേശീ യ മത്സരങ്ങളിൽ ധാരാളം മെഡ ലുകൾ ഇതിനകം നേടിയിട്ടുണ്ട്. നേപ്പാളിലെ പോഖ റയിൽ നടന്ന ഏഴാമത് അന്തർദേ ശീയ മാസ്റ്റേ ഴ്സ് മീറ്റിൽ 2022 ട്രി പ്പിൾ ജംപിൽ സ്വർണ്ണവും, ലോങ് ജംപിൽ സിൽവർ മെഡലും ഇന്ത്യ ക്കായി നേടിയിട്ടുണ്ട്. ഇതോടെ ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടു ക്കാൻ യോഗ്യത നേടിയ ഇദ്ദേ ഹം,ഒക്ടോ ബറിൽ ദുബൈ ഓപ്പൺ മാസ്റ്റേഴ് സ് മീറ്റിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യും. കൂടാതെ ഈ വർഷം സെ പ്റ്റംബർ-ഒക്ടോ ബറിൽ ദുബൈ യിൽ വെച്ച്‌ നടക്കുന്ന മാസ്റ്റേഴ്സ് ഓപ്പൺ ഇൻ്റർ നാഷണൽ മീറ്റിലും, കൊറിയയി ൽനടക്കുന്ന ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിലും പങ്കെടുക്കാൻ യോഗ്യത നേടിയി്ടുണ്ട്.കോഴി ക്കോട് മെഡി ക്കൽ കോളജ് ഒളി മ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിലാണ് പ്രാക്ടീസ് ചെയ്തു വരുന്നത് ഭാര്യ: ഷാമി മക്കൾ: ഫ്രസിൻ സലീം (ബാംഗ്ളൂ ർ ),ജിബ്രാൻ സലിം(മും ബൈ).

Comments are closed.