പല്ലാർ അങ്കണവാടി പ്രവേശനോത്സവം വർണാഭമായി നടന്നു

തിരുന്നാവായ :കഥയും പാട്ടും കളികളുമായി ‘ചിരികിലുക്കം’ എന്ന പേരിൽ തിരുന്നാവായ പഞ്ചായത്തിലെ പല്ലാർ വൈരങ്കോട് 137-ാം നമ്പർ അങ്കണവാടിയുടെ ഈ അധ്യയന വർഷത്തെ അങ്കണവാടി പ്രവേശനോത്സവം വർണാഭമായി നടന്നു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം കെ. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സപ്പോർട്ടിങ്ങ് കമ്മറ്റി അംഗങ്ങളായ സി.കെ. ഗഫൂർ, കെ.പി. സമീന, എ.പി. ജംഷീന , അങ്കണവാടി ജീവനക്കാരായ എ. ബിന്ദു, സി. സുലൈഖഎന്നിവർ പ്രസംഗിച്ചു. കുരുന്നുകൾക്ക് മധുരപലഹാര വിതരണവും നടന്നു.
Comments are closed.