1470-490

അബ്ദുനാസർ മാസ്റ്റർ ഇന്ന് വിരമിക്കുന്നു


നീണ്ട 25 വർഷസേവനത്തിന് ശേഷം കൂട്ടായി എം.എം.എം. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഹിസ്റ്ററി അധ്യാപകനായ അബ്ദു നാസർ മാസ്റ്റർ ഇന്ന് പടിയിറങ്ങും. സേവനകാലയളവിൽ പാഠ്യ,പാഠ്യേതര പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നു. എൻ. എസ്.എസ് പ്രോഗ്രാം ഓഫീസറായി 4 വർഷം, ടൂറിസം ക്ലബ് കോർഡിനേറ്ററായും അദ്ദേഹം സ്കൂളിൽ സജീവമായിരുന്നു. രാഷ്ട്രീയ, സാമൂഹിക സംഘടനാരംഗത്ത് അദ്ദേഹം നിറസാനിദ്ധ്യമായിരുന്നു. എ.എച്ച്.എസ്.ടി.എ ജില്ല പ്രസിഡന്റ് ,സംസ്ഥാന ഓർഗനൈസിംങ്ങ് സെക്രട്ടറി എന്നീ പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. എ.എച്ച്.എസ്.ടി.എ സംസ്ഥാന കമ്മിറ്റി ഏർപ്പടുത്തിയ 2023 ലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള ജി.കാർത്തികേയൻ സ്മാരക സംസ്ഥാന അദ്ധ്യാപക അവാർഡിന് അദ്ദേഹം അർഹനായിട്ടുണ്ട്. ടൂറിസ രംഗത്ത് ഗ്രേറ്റ് ഇന്ത്യ ടൂർ കമ്പനി, തിരുവനന്തപുരം ടൂർ എക്സിക്യൂട്ടീവായി സേവനം അനുഷ്ടിച്ചിട്ടുണ്ട് . അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തബിരുദവും, ബി.എഡും കരസ്തമാക്കിയ അദ്ദേഹം അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി അലുമിനി അസോസിയേഷൻ(കേരള ചാപ്റ്റർ) സജീവ മെമ്പറാണ്. ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് അലിഗഡിൽ നിന്ന് ഡിപ്ലോമ ഇൻ ട്രാവൽ ആന്റ് ടൂറിസം, കോഴിക്കോട് എ.ഡബ്ല്യു.എച്ച് കോളേജിൽ നിന്ന് ബി.എഡും(എച്ച്.ഐ) കരസ്തമാക്കിയിട്ടുണ്ട്

Comments are closed.