1470-490

കെ എസ് ടി യു യാത്രയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും

കല്പകഞ്ചേരി : ദീർഘകാലത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂൾ സാമൂഹ്യ ശാസ്ത്ര അധ്യാപികയും കെ എസ് ടി യു വനിത വിഭാഗം ചെയർ പേഴ്സണുമായ എം. ഖദീജ കുട്ടിക്ക് ചേരുരാൽ സ്ക്കൂൾ കെ എസ് ടി യു യാത്രയപ്പ് നൽകി. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച കെ എസ് ടി യു കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു . കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.ഇ. യഹ് യ സഹീർ ഉദ്ഘാടനം ചെയ്തു. ചേരുരാൽ സ്ക്കൂൾ കെ എസ് ടി യു പ്രസിഡന്റ് സി. കെ. നിസാർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജലീൽ വൈരങ്കോട് മുഖ്യപ്രഭാഷണം നടത്തി. ഇ സക്കീർ ഹുസൈൻ ഉപഹാരങ്ങൾ വിതരണം ചെയ്തു. കുറ്റിപ്പുറം ഉപജില്ല പ്രസിഡൻറ് യൂനുസ് മയ്യേരി വിവിധ പദ്ധതികൾ അവതരിപ്പിച്ചു, ഉപജില്ല വനിത വിഭാഗം കൺവീനർ ഹഫ്സത്ത് അടിയാട്ടിൽ, വി.യു. മുഹമ്മദ് അനീസ്, ഫൈസൽ മങ്ങാട്, ഇ.പി. സബാഹ്, ഷബീർ പള്ളിയത്ത്, ഇ . മുജീബ് റഹ്മാൻ , സി.പി. ഖദീജ,കെ. ലൂത്ത്ഫ് റഹ്മാൻ, സിറാജുദ്ധീൻ പൂക്കോട്ടൂർ, റഫീഖ് മയ്യേരി, കെ.ഫാത്തിമ സുഹറ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: ചേരുരാൽ ഹയർ സെക്കൻ്ററി സ്ക്കൂളിൽ നിന്നും വിരമിക്കുന്ന കെ എസ് ടി യു വനിത വിഭാഗം ചെയർപേഴ്സൺ എം. ഖദീജ കുട്ടിക്ക് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ഇ. യഹ് യ സഹീർ ഉപഹാരം നൽകുന്നു.

Comments are closed.