1470-490

പ്ലസ് വൺ സീറ്റ്: മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കുക; സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ശനിയാഴ്ച മലപ്പുറത്ത്

മലപ്പുറം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ മലബാറിനോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എംഎസ്എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന സ്റ്റുഡന്റസ് പ്രൊട്ടസ്റ്റ് ശനിയാഴ്ച വൈകീട്ട് 04:30-ന് മലപ്പുറം കുന്നുമ്മലിൽ വെച്ച് നടക്കും. മലപ്പുറം നിയോജകമണ്ഡലം എംഎൽഎ പി. ഉബൈദുള്ള ഉദ്ഘാടനം ചെയ്യും. പ്രൊഫ. ടി. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ മുഖ്യാഥിതിയാവും. വിവിധ രാഷ്ട്രീയ വിദ്യാർത്ഥി സംഘടനകളെ പ്രതിനിധീകരിച്ച് പ്രമുഖർ സംബന്ധിക്കും. വർഷങ്ങളായി തുടർന്ന് വരുന്ന മലബാറിനോടുള്ള ഈ അനീതി വെച്ചുപൊറുപ്പിക്കാനാവില്ലെന്ന് എംഎസ്എം സംസ്ഥാന സെക്രട്ടറീയേറ്റ് യോഗം അഭിപ്രായപ്പെട്ടു. എംഎസ്എം സംസ്ഥാന പ്രസിഡന്റ് ജസീം സാജിദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആദിൽ നസീഫ്, ട്രെഷറർ ജസിന് നജീബ്, സമാഹ് ഫാറൂഖി, ലുക്മാൻ പോത്തുകല്ല്, നദീർ കടവത്തൂർ, നുഫൈൽ തിരൂരങ്ങാടി , ഫഹീം പുളിക്കൽ, ഷഫീഖ്, ഷഹീം പാറന്നൂർ, നദീർ മൊറയൂർ, ദാനിഷ് അരീക്കോട്, റാഫിദ് ചേനാടൻ, സാജിദ് എം റഷീദ് ഈരാറ്റുപേട്ട, അൻഷിദ് നരിക്കുനി, ബാദുഷ ഫൈസൽ തൊടുപുഴ, നജീബ് തവനൂർ എന്നിവർ സംബന്ധിച്ചു.

Comments are closed.