കേരള എന്‍.ജി.ഒ യൂണിയന്‍ പതാക ജാഥയ്ക്ക് ചാലക്കുടിയിൽ ആവേശോജ്വല സ്വീകരണം
രവി മേലൂർ


ചാലക്കുടി,നവകേരളം ജനപക്ഷ സിവില്‍ സര്‍വ്വീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി ഈ മാസം 27 മുതല്‍ 30 വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരള എന്‍.ജി.ഒ യൂണിയന്‍ വജ്രജൂബിലി സമ്മേളനത്തിന്‍റെ ഭാഗമായി തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക ജാഥയ്ക്ക് ചാലക്കുടിയിൽ സ്വീകരണം നല്‍കി. സ്വാഗത സംഘം ചെയര്‍മാന്‍ , സ.ഇ എ ജയതിലകന്‍ അദ്ധ്യക്ഷത വഹിച്ചു.ചാലക്കുടി എൻ ജി ഒ യൂണിയിൻ ഏരിയ സെക്രട്ടറിയും,സ്വാഗത സംഘം കണ്‍വീനറുമായ സ.മഞ്ചേഷ് സ്വാഗതം പറഞ്ഞു.എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സ.ടി.പി.ഉഷ ജാഥാ ക്യാപ്റ്റനും, സ.എ.എ.ബഷീര്‍, സ.സി.എസ്.ശ്രീകുമാര്‍ എന്നിവര്‍ അംഗങ്ങളുമായ പതാകജാഥക്ക് ചാലക്കുടിയിൽ ചാലക്കുടി, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍ ഏരിയകളിലെ നൂറുകണക്കിന്ഓഫീസുകളിൽ നിന്നുള്ള ജീവനക്കാരും,വിവിധ വര്‍ഗ്ഗ ബഹുജന സംഘടനകളുടെ നേതാക്കളും സ്വീകരണം നൽകി.ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തിന് ജാഥാ ക്യാപ്റ്റനും എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റുമായ സ.ടി.പി.ഉഷ നന്ദി രേഖപ്പെടുത്തി. ജാഥയില്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ.കെ.വി.ഫ്രഫൂല്‍, ജില്ലാസെക്രട്ടറി സ.പി.വദരന്‍,ജില്ലാ പ്രസിഡന്റ് സ.പി.ബി.ഹരിലാല്‍ തുടങ്ങിയവർ പങ്കെടുത്തു. നൂറോളം ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടു കൂടിയാണ് ജാഥ പര്യടനം നടത്തുന്നത്.

Comments are closed.