1470-490

മേലഡൂർ ഗവൺമെന്റ് സമിതി ഹയർസെക്കന്ററി സ്കൂളിലെ പുതിയ കെട്ടിടം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം നിർവഹിച്ചു.

രവി മേലൂർ

മാള:നവകേരളം കർമ്മ പദ്ധതി വിദ്യാ കിരണം കിഫ്ബി ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച മൂന്നു നില കെട്ടിടമാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. മുഖ്യമന്ത്രി കണ്ണൂരിൽ വച്ച് ഉദ്ഘാടന ചടങ്ങ് നടത്തിയ ശേഷം മേലഡൂർ സ്ക്കൂളിന്റെ ശിലാഫലകം കൊടുങ്ങല്ലൂർ എം എൽ എ അഡ്വ വി.ആർ. സുനിൽകുമാർ അനാച്ഛാദനം ചെയ്തു. ചടങ്ങിൽ അന്നമനട ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി വി വിനോദ് സ്വാഗതം പറഞ്ഞു. ചടങ്ങിൽ തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി. കെ ഡേവീസ് മുഖ്യാതിഥിയായിരുന്നുജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ്, അന്നമനട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടെസ്സി ടൈറ്റസ്, പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.കെ. സതീശൻ , പഞ്ചായത്ത് അംഗങ്ങളായ ഇക്ക്ബാൽ , സുനിത സജീവൻ, ഷിജു സി.കെ. പ്രധാന അധ്യാപിക പി. എ. ജാസ്മി, പി ടി. എ പ്രസിഡന്റ് മുരുകേഷ കടവത്ത് എന്നിവർ സംസാരിച്ചു.

Comments are closed.