1470-490

തിരുന്നാവായ പഞ്ചായത്ത് അങ്കണവാടി കലോത്സസവം സമാപിച്ചു

തിരുന്നാവായ പഞ്ചായത്ത്അങ്കണവാടി കലോത്സസവം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് ഉദ്ഘാടനം ചെയ്യുന്നു.

തിരുന്നാവായ: തിരുന്നാവായ പഞ്ചായത്തിലെ അങ്കണവാടി വിദ്യാർത്ഥികളുടെ കലോത്സവം കിളി കൊഞ്ചൽ സമാപിച്ചു. പഞ്ചായത്തിലെ 46 അങ്കണവാടികളിൽ നിന്നായി 700ൽ പരം കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. വൈരങ്കോട് കെ.കെ. ഓഡിറ്റോറിയത്തിൽ നടന്ന കലോത്സവം മലപ്പുറം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി.മുസ്തഫ അധ്യക്ഷത വഹിച്ചു. തിരൂർബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനൻമാരായ നാസർ ആയപ്പള്ളി, സീനത്ത് ജമാൽ, മാമ്പറ്റ ദേവയാനി, പഞ്ചായത്തംഗങ്ങളായ ഫക്കറുദ്ധീൻ കൊട്ടാരത്ത്, ഉണ്ണി വൈരങ്കോട്, ഇ.പി. മൊയ്തീൻ കുട്ടി, എ.പി. ഖദീജ, മുസ്തഫ പള്ളത്ത്, എസ്. ബാവ ഹാജി, ഐ.വി.അബ്ദുള്ള കുട്ടി,എം.പി. ഹസീന, സോളമൻ കളരിക്കൽ, പി.ഹാരിസ്, കെ. ജസീറ ബാനു, എം. തസ്ലീമ, പി.സ്വപ്ന, സി.വി. അനീഷ, കെ. ഫൗസിയ, സെക്രട്ടറി പി.ചിത്ര, ഐ സി ഡി എസ് സൂപ്പർവൈസർമാരായ സി. അതിര, കെ.സാജിത എന്നിവർ സംസാരിച്ചു.

Comments are closed.