1470-490

സൗഹൃദോല്‍സവം സമാപിച്ചു

മുട്ടത്തുവര്‍ക്കി പുരസ്‌ക്കാരം നേടിയ എന്‍ വി സമീറക്ക് യു ഷറഫലി ഉപഹാരം നല്‍കുന്നു.

അരീക്കോട്.മൂര്‍ക്കനാട് സൗഹൃദം ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സൗഹൃദോല്‍സവം സമാപിച്ചു. സ. കുഞ്ഞാപ്പാക്ക സാന്ത്വന കമ്മിറ്റിയിലേക്കുള്ള സാന്ത്വന ചികില്‍സാ ഉപകരണ കൈമാറ്റവും പ്രതിഭകളെ ആദരിക്കലും കലാവിരുന്നും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് യു ഷറഫലി ഉദ്ഘാടനം ചെയ്തു. കുഞ്ഞാപ്പാക്ക സാന്ത്വന കമ്മിറ്റി ഭാരവാഹികളായ എം മണികണ്ഠന്‍, എം അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ചികില്‍സാ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. ക്ലബ്ബ് പ്രസിഡന്റെ എം സക്കരിയ അധ്യക്ഷനായി. ഗായിക കെ എസ് രഹ്ന, സംഗീത സംവിധായകന്‍ കെ വി അബൂട്ടി, വി പി വാസുമാഷ്, പഞ്ചായത്ത് മെമ്പര്‍ ടി അനുരൂപ്, ടി എ മടക്കല്‍, എം ഷെബീര്‍, പി നഹീം, എം അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്ട്രറി ടി വി സുരേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ബബിത നന്ദിയും പറഞ്ഞു. തൃശൂര്‍ ജനനയനയുടെ നാടന്‍പാട്ടും നാടന്‍കലകളുടെ ദൃശ്യാവിഷ്‌ക്കരണവും അരങ്ങേറി.

Comments are closed.