1470-490

ഹാട്രിക് വിജയവുമായി ജി.എച്ച് എസ്സ്.എസ്സ്. ഒതുക്കുങ്ങൽ

തുടർച്ചയായി മൂന്നാം തവണയും ഒതുക്കുങ്ങൽ ഗവ.ഹയർ സെക്കന്ററി സ്കൂൾ നൂറു ശതമാനം വിജയം നിലനിർത്തി. ഒതുക്കുങ്ങൽ പഞ്ചായത്തിലെ ഏക ഗവ.സ്കൂൾ ആയ ഒതുക്കുങ്ങൽ ഗവ.സ്കൂൾ 418 കുട്ടികളെ പരീക്ഷക്കിരുത്തി 418 കുട്ടികളേയും വിജയിപ്പിച്ചു. 45 പേർക്ക് Full A+ നേടാൻ കഴിഞ്ഞു. അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്ടികളെ മധുരം നൽകി അനുമോദിച്ചു. പി.ടി.എ.പ്രസിഡണ്ട് ഫൈസൽ കങ്കാണത്ത്, വാർഡ് മെമ്പർ ഉമൈമത്ത് കാരി , എച്ച്.എം. ഗീത ദേവി, അധ്യാപകരായ രവിചന്ദ്രൻ , പ്രേമകുമാരി, സുധ എന്നിവർ കുട്ടിളൈ അനുമോദിച്ച് സംസാരിച്ചു.

Comments are closed.