1470-490

അഞ്ചുമാസം മുൻപ് BM / BC ചെയ്ത മേലൂർ കോട്ടമുറി റോഡ് KWA കുത്തി പൊളിച്ച് പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് നാട്ടുകാർ തടഞ്ഞു

രവി മേലൂർ

ചാലക്കുടി: മേലൂർ ഗ്രാമ പഞ്ചായത്തിലെ മുരിങ്ങൂർ – കോട്ട മുറി റോഡ് കുത്തി പൊളിച്ച് പൈപ്പിടുന്നത് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ,KWA AE പോലിസിനെ വിളിച്ച് പരാതി അറിയിച്ചതിനെ തുടർന്ന് പോലീസും നാട്ടുകാരും ഉദ്യോഗസ്ഥന്മാരും ചേർന്നു നടത്തിയ ചർച്ചയെ തുടർന്ന് ഫോണിലൂടെ ബന്ധപ്പെട്ട PWD Axe ,PWD എക്സിക്യൂട്ടീവ് എൻജിനിയർ KWA Axe യുമായി നടത്തിയ ചർച്ചയിൽ അടിയന്തിര ഘട്ടത്തിൽ ബേമ് (ടാറിങ്ങിൽ തൊടാതെ മണ്ണിലൂടെ പെപ്പ് ലൈൻ കൊണ്ട് പോകാൻ അനുമതി അതായത് റോഡിനോട് ചേർന്നുള്ള സർക്കാർ പിടിച്ചെടുത്ത പുറമ്പോക്ക് ഭൂമിയിൽ പൈപ്പിടൽ) ചെയ്തു കൊണ്ട് 300 മീറ്റർ പെപ്പ് കൊണ്ട് പോകാൻ താൽക്കാലികമായി അനുവാദം നൽകി .പിന്നീട് അത് റെക്ടിഫൈ ചെയ്ത് തരാമെന്നുള്ള KWA ഉറപ്പ് എഴുതി വാങ്ങി കൊണ്ട് . റോഡ് വികസന സമിതി പ്രവർത്തകരായ അനിൽ എം. വേലായുധൻ, ടോണി ജെ നെടുംപറമ്പൻ , ബെന്നി റപ്പായി , ജോസ് പാലമുറി തുടങ്ങിയവർ ഉദ്യോഗസ്ഥരുമായി സംസാരിച്ചു. തീരുമാനമാക്കി !

Comments are closed.