1470-490

താനൂർ പോലീസ് പക്ഷപാതപരമായി പെരുമാറുന്നു എസ്ഡിപിഐ

താനൂർ : താനൂർ ബോട്ട് ദുരന്തത്തിന് കാരണക്കാരായവർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞദിവസം എസ്ഡിപിഐ താനൂരിൽ നടത്തിയ പ്രതിഷേധതിനെതിരെയും നേതാക്കളുടെയും പ്രവർത്തകരുടെയും പേരിലും കേസെടുത്ത താനൂർ പോലീസ് നടപടി പക്ഷപാതപരവും നീതിക്ക് നിരക്കാത്തതാണന്നും എസ്ഡിപിഐ താനൂർ മണ്ഡലം ഭാരവാഹികൾ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു, പോലീസ് അനുമതിയോടെ വളരെ സമാധാനപരമായി പ്രതിഷേധ പ്രകടനവും സംഗമവും നടത്തിയ എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസെടുത്ത താനൂർ സി ഐ അന്നേദിവസം അതേസമയം താനൂർ ജംഗ്ഷനിൽ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ജില്ലാ നേതാവിനും മന്ത്രിമാർക്കും കാവൽ നിൽക്കുകയായിരുന്നു, പിഞ്ചുകുഞ്ഞുങ്ങൾ അടക്കം 22 പേരെ മുക്കിക്കൊന്നവർക്കെതിരെ അതിന് കൂട്ടുനിന്നവർക്കെതിരെ നടപടിയെടുക്കാത്ത താനൂർ പോലീസ് അതിനെതിരെ പ്രതിഷേധിക്കുന്ന പൊതുപ്രവർത്തരെ കരുതൽ തടങ്കലിൽ വെക്കുന്നതും കേസെടുക്കുന്നതും ജനാധിപത്യ വിരുദ്ധമാണെന്നും നേതാക്കൾ ഓർമ്മപ്പെടുത്തി താനൂർ പോലീസ് നീതിമാന്മാരാണെങ്കിൽ ദുരന്തത്തിന് ഉത്തരവാദിയായവർ എത്ര ഉന്നതന്മാരായാലും അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു

Comments are closed.