1470-490

താനൂർ ബോട്ടപകടം : ഡ്രൈവർ ദിനേശനെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും

പരപ്പനങ്ങാടി : താനൂരിലെ ബോട്ട് ദുരന്തത്തിന് കാരണക്കാരനായ ഡൈവർ ദിനേശനെ കൂടുതൽ വിവരത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് അന്യേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ന് രാവിലെയാണ് താനൂരിൽ വെച്ച് ഇയാളെ കസ്റ്റഡിയിലെടുത്തത്സംഘർഷം ഭയന്ന് താനൂർ ഡിവൈഎസ്പി ഓഫിസിൽ കൊണ്ട് വരാതെ തിരൂരങ്ങാടി പോലീസ് സ്റ്റേഷനിൽ കൊണ്ട് വന്ന ഇയാളെ രാവിലെ മുതൽ ചെയ്ത് വരികയാണ്.വൈകുന്നേരം 6 മണിയോടെ ഇവിടെ എത്തിയ മലപ്പുറം എസ്.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്.രാത്രിയോടെ പരപ്പനങ്ങാടി കോടതിയിൽ ഇയാളെ ഹാജരാക്കി.വൈകുന്നേരത്തോടെ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം ബോട്ടുടുമ നാസറിനെ ഹാജരാക്കിയപ്പോൾ ഉണ്ടായ പ്രതിഷേധ ങ്ങൾ ഇല്ലാതാരിക്കാനാണ് രാത്രിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. ഇയാളെ റിമാന്റ് ചെയ്തു.ഡ്രൈവർക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്.അപകടം വരുത്തിയ ബോട്ടിൽ 37 പേരാണ് ഉണ്ടായിരുന്നത്. 22 പേർക്ക് സഞ്ചരിക്കാൻ ശേഷിയുള്ള ബോട്ടിലാണ് 37 പേരെ കയറ്റിയത്. ആളുകളെ ആശാസ്ത്രീയമായി കുത്തിനിറച്ചതാണ് അപകട കാരണം. മാനദണ്ഡങ്ങൾ പാലിക്കാതെ ബോട്ടിന്‍റെ ഡക്കിൽ പോലും ആളുകളെ കയറ്റി. ഇവിടേക്ക് കയറാൻ സ്റ്റെപ്പുകൾ വെച്ചു എന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.ബോട്ടുടമ നാസറിനെ ഇന്നലെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. ഇയാളെ തിരൂർ സബ് ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. നാസറിനെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ പൊലീസ് അപേക്ഷ നൽകും.അതിനിടെ ഇന്നും ഫയർഫോഴ്സ് സംഘം അപകടം നടന്ന സ്ഥലത്ത് പരിശോധന നടത്തി.ബോട്ടിൽ കയറ്റിയ ആളുകളുടെ എണ്ണത്തിൽ സംശയം ഉള്ളത് കൊണ്ടാണ് തിരച്ചിൽ തുടരുന്നതെന്ന് പറയുന്നു

Comments are closed.