1470-490

അമ്മ മനസ്സ്, മാതൃ ശിശു മാനസികാരോഗ്യ പദ്ധതി ഉൽഘാടനം

രവി മേലൂർ

മേലൂർ ഗ്രാമപഞ്ചായത്ത് പൂലാനി കുടുംബക്ഷേമ ഉപകേന്ദ്രത്തിന്റെ കീഴിൽ “അമ്മമനസ്സ് ” (മാതൃ ശിശുമാനസികാരോഗ്യപദ്ധതി) ബോധവൽക്കരണവും” വിവ കേരള-വിളർച്ച പരിശോധന ക്യാമ്പും ബോധവൽക്കരണവും, മേലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി എം. എസ്. സുനിത നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ ഇ. ആർ. രഘുനാഥ് അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ പബ്ലിക് ഹെൽത്ത്‌ നഴ്‌സ്‌ ശ്രീമതി പ്രിയ പി ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. വാർഡ് തലത്തിൽ 15-59 വയസ്സുവരെയുള്ള എല്ലാ സ്ത്രീകൾക്കും വിളർച്ച പരിശോധന നടത്തുവാൻ തീരുമാനിച്ചു. മഞ്ജുരാജ്. എസ്,(RRT)MLSP ജിമ്സി,അംഗവാടി വർക്കേഴ്സ്, ആശാവർക്കർമാർ എന്നിവർ ഈ പരിപാടിക്ക് നേതൃത്വം നൽകി. ആശാവർക്കർ അനിത നന്ദി പറഞ്ഞു.

Comments are closed.