1470-490

അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരികണ പ്രവൃത്തി തുടങ്ങി

തിരുന്നാവായ :തിരൂർ ബ്ലോക്ക് പഞ്ചായത്ത് കൈത്തക്കര ഡിവിഷൻ മെമ്പറുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് സംരക്ഷിക്കുന്ന അനന്താവൂർ മുട്ടിക്കാട് മാമ്പറ്റകുളം നവീകരണ പ്രവൃത്തി തുടങ്ങി.അനന്താവൂർ പ്രദേശത്തെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് പരിഹാരമാകുന്നത്. കുളം നവീകരിക്കുന്നതോടെ കുട്ടികൾക്ക് നീന്തൽ പഠിക്കാനും കുളിക്കുവാനും സമീപത്തെ കൃഷിക്കും മറ്റു ആവശ്യങ്ങൾക്കും കുളത്തിലെ വെള്ളം ഉപയോഗിക്കാവുന്നതാണ്. നവീകരണ പ്രവൃത്തി ഉദ്ഘാടനം തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്തംഗം മുസ്തഫ പള്ളത്ത് അധ്യക്ഷത വഹിച്ചു. വി.കെ. മമ്മുണ്ണി, പാറയിൽ ഹംസ ഹാജി, റസാക്ക് കുന്നത്ത് , കളപ്പാട്ടിൽ അബു ഹാജി, അലി ആയപ്പള്ളി, കെ.പി. റിഹാന , കെ.കെ. അബ്ദുൽ കലാം, കെ.പി. ഹുസൈൻ, പാത്തിക്കൽ അവറാൻ ഹാജി, കരീം അത്താണിക്കൽ, ഹനീഫ ചാലമ്പാട്ട്, സിദ്ധീഖ് തോയലിൽ, ബാവ ഹാജി കാരാട്ട്, സക്കീർ അച്ചമ്പാട്ട് എന്നിവർ സംബന്ധിച്ചു.ഫോട്ടോ: അനന്താവൂർ മുട്ടിക്കാട് മാമ്പറ്റ കുളം നവീകരണ പ്രവൃത്തി ഉദ്ഘാടനം തിരുർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ നിർവഹിക്കുന്നു.

Comments are closed.