പ്രതിപക്ഷ എം.പിമാരെ കേന്ദ്ര സർക്കാർ അന്യായമായി തടങ്കലിൽവെച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് DYFI കോട്ടക്കൽ ചങ്കുവെട്ടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു

കോട്ടക്കൽ : പ്രതിപക്ഷ എം.പിമാരെ കേന്ദ്ര സർക്കാർ അന്യായമായി തടങ്കലിൽവെച്ചതിൽ പ്രതിഷേധിച്ചു കൊണ്ട് DYFI കോട്ടക്കൽ ചങ്കുവെട്ടിയിൽ നൈറ്റ് മാർച്ച് സംഘടിപ്പിച്ചു.ചങ്കുവെട്ടി മിനിറോഡ് ജംഗ്ഷനിൽ നിന്നുംമാണ് മാർച്ച് ആരംഭിച്ചത്.40 ഓളം പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. അഭിപ്രായം പറയുന്നവരെ തുറങ്കിലടക്കുന്ന ഫാസിസ്റ്റ് ഭരണഘൂഢം ജനാധിപത്യ മൂല്യങ്ങളെയാകെ കശാപ്പു ചെയ്യുകയാണ്.ഇന്ത്യ ഒരു ജനാധിപത്യ മത തരത്വ രാജ്യമായിരുന്നു എന്ന് വിസ്മൃതിയിൽ നിന്നും ചികഞ്ഞെടുക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി.രാജ്യഭരണത്തിന് നേതൃത്വം നൽകുന്ന RSS ഈ രാജ്യത്തിന്റെ പൗരൻമാരെ, ജനപ്രതിനിധികളെ എല്ലാം വേട്ടയാടുകയാണ്.ഭിന്നാഭിപ്രായം പറയുന്നവരെ, RSS നെ എതിർക്കുന്നവരെ എല്ലാം തുറങ്കിലടക്കുകയാണ്. ഈ കിരാത വാഴ്ചക്കെതിരെ DYFI രാത്രിയിലും തെരുവിലിറങ്ങി പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നത് പ്രതീഷ നിർഭരമായ സാഹചര്യം സൃഷ്ടിക്കുന്നു.DYFI കോട്ടക്കൽ ബ്ലോക്ക് പ്രസിഡന്റ നിയാസ് തയ്യിൽ നൈറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു.DYFI കോട്ടക്കൽ മേഖല സെക്രട്ടറി എം.പി. വൈശാഖ് സ്വാഗതവും, ഇന്ത്യ നൂർ മേഖല സെക്ക്രട്ടറി ഫൈസൽ നന്ദിയും പറഞ്ഞു.ശ്രീജിത്ത് കുട്ടശ്ശേരി, നിസാർ, റിജേഷ്, ഷമീം പറപ്പൂർ എന്നിവർ നൈറ്റ് മാർചിന് നേതൃത്വം നൽകി.
Comments are closed.