1470-490

രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല

രാഹുൽ ഗാന്ധിക്കെതിരെയുള്ള നടപടി ഭരണഘടനാപരമെന്നും ലോക്‌സഭയിൽ ചട്ടങ്ങളുണ്ടെന്നും അത് പ്രകാരമണ് അയോഗ്യനാക്കിയതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ലോക്‌സഭ സെക്രട്ടറിയേറ്റ് വിജ്ഞാപനം പുറത്തിറക്കയതിന് പിന്നാലെ ഫേസ്ബുക്ക് വിഡിയോയിലൂടെ പ്രതികരിക്കുകയായിരുന്നു വി. മുരളീധരൻ.

രാഹുലിന് മാത്രമായി ഭരണഘടന ഒരു പരിരക്ഷയും നൽകുന്നില്ല. അയോഗ്യനാക്കുന്നത് ജനപ്രാതിനിധ്യ നിയമം അനുസരിച്ചുള്ള ഭരണഘടനാ നടപടി മാത്രമാണെന്നും കേന്ദ്രമന്ത്രി ഡൽഹിയിൽ പറഞ്ഞു.

കോടതി വിധിക്ക് എതിരെ തെരുവിൽ പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ് ജനാധിപത്യ സംവിധാനങ്ങളേയും ഇന്ത്യൻ ഭരണഘടനയേയും വെല്ലുവിളിക്കുയാണ്. പക്വതയില്ലാത്ത പ്രസ്താവനകളാണ് രാഹുലിനെ ഈ സ്ഥിതിയിൽ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പിന്നാക്ക സമുദായത്തോടും രാജ്യത്തെ ജനങ്ങളോടും മാപ്പ്പറയണമെന്നും അദ്ദേഹം പറഞ്ഞു.

Comments are closed.