1470-490

സ്കൗട്ട്സ് ആന്റ് ഗൈഡ്സ്യാത്രയയപ്പും സ്നേഹാദരവും

തിരൂർ: ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂർ ജില്ല , ലോക്കൽ അസോസിയേഷൻ സർവീസിൽ നിന്ന് വിരമിക്കുന്നവ അധ്യാപകർക്ക് യാത്രയയപ്പ് സമ്മേളനവും ഉന്നതവിജയം നേ ടിയവർക്ക് സ്നേഹാദരവുംസംഘടിപ്പിച്ചു.തിരൂർ സ്കൗട്ട് ഹാളിൽ നടന്ന ചടങ്ങ് വിദ്യഭ്യാസ ജില്ല ഓഫീസർ ഇ.പ്രസന്ന ഉദ്ഘാടനം നിർവ്വഹിച്ചു. കെ.പി സുനിൽ കുമാർ, വി.പി മുകുന്ദൻ, കെ.കെ താഹിറ എന്നിവർക്കുള്ള യാത്രയയപ്പും തമിഴ്നാട് യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഇൻറഗ്രേറ്റഡ് എം.എസ്.സി ലൈഫ് സയൻസിൽ ഒന്നാം റാങ്ക് നേടി അമൃത മോഹൻകുമാറിനുള്ള അനുമോദനവും, അന്തർദേശീയ കൾച്ചറൽ ജാംബൂരിയിലും ,ദേശീയ ജാംബൂരിയിലും പങ്കെടുത്തവർക്ക് ഉപഹാരവും നൽകി. ജില്ല സെക്രട്ടറി പി.ജെ അമീൻ ഭാരവാഹികളായ കെ.എൻ മോഹൻ കുമാർ, ടി.പി നൂറുൽ അമീൻ, എം.ബാലക്യഷ്ണൻ, പാത്തുമ കുട്ടി, കെ.പി വഹീദ, കെ.ബി രാജേഷ്, വി.കെ കോമളവല്ലി, കെ ശശീന്ദ്രൻ, എം.മനോഹരൻ, ഷൈബി ജെ പാലക്കൽ, ജലീൽ വൈരങ്കോട് , പി.പി ഹുസൈൻ, ടി.വി. റംഷീദ , കെ.സിനി, ടി. അബ്ദുൽ ജലീൽ എന്നിവർ പ്രസംഗിച്ചു.ഫോട്ടോ: സ്കൗട്ട്സ് ആന്റ് ഗൈഡ്സ് തിരൂർ ജില്ല , ലോക്കൽ അസോസിയേഷൻ സംഘടിപ്പിച്ച സ്നേഹാദരം തിരൂർ വിദ്യഭ്യാസ ജില്ല ഓഫീസർ ഇ.പ്രസന്ന ഉദ്ഘാടനം ചെയ്യുന്നു.

Comments are closed.