1470-490

കെ എം എം സ്ക്കൂൾ വാർഷികാ ഘോഷവും കലാവിരുന്നും

തിരുന്നാവായ : വടക്കേ പല്ലാർ മഹല്ല് കമ്മറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന കമ്മു മുസ്ലിയാർ മെമ്മോറിയൽ ഹയർ സെക്കന്ററി സ്ക്കൂൾ 28 ാം മത് വാർഷികാഘോഷവും വിദ്യാർത്ഥികളുടെ കലാവിരുന്നും നടന്നു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ ഉദ്ഘാനം ചെയ്തു. റിയാലിറ്റി ഷോ ഫെയിം വി. ഷിഫ് ന ഷിനു മുഖ്യാതിഥിയായിന്നു. വിവിധ മേഖലകളിൽ ഉന്നത വിജയം കൈവരിച്ച വരെ ചടങ്ങിൽ ആദരിച്ചു. ചെയർമാൻ എം.കെ. ബാവ ഹാജി അധ്യക്ഷത വഹിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, പഞ്ചായത്തംഗങ്ങളായ ഫക്കറുദ്ധീൻ കൊട്ടാരത്ത്, ഉണ്ണി വൈരങ്കോട്, മഹല്ല് പ്രസിഡന്റ് എം.പി. മുഹമ്മദ് കുട്ടി മുസ്ലിലിയാർ, മമ്മി കുട്ടി മുസ്ലിയാർ, അഡ്വ: നാസർ പരപ്പിൽ , എം. അഹമദ് കുട്ടി മാസ്റ്ററ്റർ, സി. മൊയ്തീൻ ഹാജി, അമരിയിൽ ബീരാൻ കുട്ടി,തയ്യിൽ ബാവ ഹാജി, മുളക്കൽ ഹുസ്സൻ ഹാജി, എ.പി. ബഷീർ, മുഹമ്മദ് കുട്ടി മുസ്ലിയാർ പറപ്പൂർ, കുഞ്ഞിമൊയ്തീൻ ഹാജി, പ്രമീള ടീച്ചർ, കാദർ കുട്ടി മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. കെ.മുഹമ്മദ് ഷാഫി സ്വാഗതവും അക്ബർ അമരിയിൽ നന്ദിയും പറഞ്ഞു. വിദ്യാർത്ഥികളുടെ കലാപരിപാടികൾ ശ്രദ്ധേയമായി.ഫോട്ടോ: പല്ലാർ കെ എം.എം. ഹയർ സെക്കന്ററി സ്ക്കൂൾ വാർഷികാഘോഷം തിരുന്നാവായ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. മുസ്തഫ ഉദ്ഘാനം ചെയ്യുന്നു.

Comments are closed.