വിക്സ് അപകടകരമോ?

ഹെൽത്ത് ഡെസ്ക്: അമ്രരിക്കൻ കമ്പനിയായ പ്രോക്ടെർ ആന്റ് ഗാംബ്ൾ വിപണിയിൽ ഇറക്കുന്ന മരുന്നുകളുടെ ബ്രാന്റ് നാമാമാണ് വിക്സ്. പ്രധാനമായും ശ്വാസസംബന്ധിയായ പ്രശ്നങ്ങൾക്കാണ് വിക്സ് മരുന്ന് ഉപയൊഗിക്കുന്നത്. വിക്സ് വേപ് റബ്, വിക്സ് ആക്ഷൻ 500 , വിക്സ് കഫ് ഡ്രോഫ്സ് തുടങ്ങിയവ വിവിധ വിക്സ് ഉല്പന്നങ്ങളാണ്. ഇന്ത്യയിൽ P&G എന്ന കമ്പനിയാണ് വിക്സ് ഉല്പന്നങ്ങൾ നിർമ്മിക്കുന്നത്.
2016 മാർച്ചിൽ വന്ന വാർത്ത- ( വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായയുടെ വില്‍പ്പന ഇന്ത്യയില്‍ നിര്‍ത്തുന്നതായി ഉല്‍പ്പാദകരായ പി ആന്‍ഡ് ജി കമ്പനി അറിയിച്ചു. മരുന്നിന്റെ ഉപഭോഗം ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഈ ആഴ്ച അവസാനത്തോടെ നിരോധിക്കാന്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിക്കാനുള്ള നിയമ നടപടികള്‍ സ്വീകരിച്ചത്. ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്ന 344 മരുന്നുകള്‍ ഇന്ത്യയില്‍ നിരോധിച്ചതിന് പിന്നാലെയാണിത്. ഇതേ സമയം വിക്‌സ് ആക്ഷന്‍ 500 എക്‌സ്ട്രായുടെ വില്‍പ്പന നേരത്തെ സര്‍ക്കാര്‍ തടഞ്ഞതിന് പിന്നാലെയാണ് വില്‍പ്പന നിര്‍ത്താന്‍ കമ്പനി തീരുമാനിച്ചത്. എന്നാല്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി വിപണിയില്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.)
പനിയും ജലദോഷവും വരുമ്പോള്‍ ഉടന്‍ നമ്മള്‍ തിരയുന്നത് വിക്‌സ് ആണ്. വിക്‌സ് പുരട്ടി ശീലമാക്കിയവര്‍ പലപ്പോഴും വെറുതേയെങ്കിലും വിക്‌സ് പുരട്ടാറുണ്ട്. എന്നാല്‍ വിക്‌സിന് പനിയും ജലദോഷവും മാത്രം മാറ്റാനുള്ള കഴിവല്ല ഉള്ളത്. പല വിധത്തിലുള്ള ആരോഗ്യാവസ്ഥകള്‍ക്ക് പരിഹാരമാണ് വിക്‌സ്.
നിർത്താത്ത ചുമ വരുമ്പോൾ വിക്സ് എടുത്തു നെഞ്ചിലും മൂക്കിലും തേച്ചത് പോരാതെ ഇത്തിരി വായിലേക്കും കൊടുത്തപ്പോ ഫിറ്റസ് അടിച്ചു കൊണ്ട് വന്ന കഥ.
എല്ലാരും നെഞ്ചേറ്റിയ ഈ ബാമുകളുടെ ഉള്ളടക്കം ഇങ്ങനെയാണ് വിക്സ് . Camphor 4.7 % ,Eucaliptus oil 1.2%,അമൃതാഞ്ജൻ Camphor 10%, Salicilic acid 14%
കാംഫറിന്റെ അനുവദനീയ പരമാവധി ലെവൽ പരമാവധി 11 %
ഇത്രയും സാലിസിലിക് ആസിഡ് കുഞ്ഞുങ്ങളുടെ നേരിയ ചർമ്മത്തിൽ പുരട്ടുന്നതും ദോഷം ചെയ്യും. നേർത്ത ചർമ്മമുള്ള കുഞ്ഞുങ്ങളിൽ ഒരു പാട് ഏറെ നേരം പുരട്ടി വെക്കുമ്പോഴോ,തൊലി പോയ മുറിവുള്ള ഭാഗങ്ങളിൽ പുരട്ടി വെക്കുമ്പോഴോ ഇത് ഉള്ളിലേക്ക് ആഗിരണം ചെയ്യപ്പെടാം. അറിയാതെയോ അറിഞ്ഞോ വായിലേക്ക് ചെന്നാലും അപകടങ്ങൾ ഉണ്ടാവാം
Comments are closed.