താനൂർ പുഴയിൽ കവര്പൂത്ത കാഴ്ച ശ്രദ്ധേയമാകുന്നു
ഹമീദ് പരപ്പനങ്ങാടി
പരപ്പനങ്ങാടി: താനൂർ നഗരസഭ പരിധിയിലെ കളരിപടി പുന്നൂക്ക് വടക്ക് ഭാഗത്ത് ഏക്കർ കണക്കിന് സ്ഥലത്ത് പാലപ്പുഴയിലാണ് ഈ അത്ഭുത പ്രതിഭാസം , ഒരു ആഴ്ചയിലേറെയായി ആയിര കണക്കിന് ആളുകളാണ് പ്രദേശത്ത് എത്തി കൊണ്ടിരിക്കുന്നത് , രാത്രി ഏഴ്മണികഴിഞ്ഞാൽ നൂറ് കണക്കിന് വാഹനങ്ങളുമായി കുടുംബ സമ്മേതമാണ് ആളുകൾഎത്തി കൊണ്ടിരിക്കുന്നത് ,ഇത് പുലർച്ചെ 4 മണി വരെ തുടരുന്നുണ്ട് , ദൂരദിക്കുകളിൽ നിന്നുംതാനൂരിൽ എത്തുന്നത് ഗുഗുൾവഴി നോക്കിയാണ് ,കവര് എന്നാൽ ചിലയിനം ആൺഗ, ഫംഗസ്, ബാക്ടീരിയ തുടങ്ങിയ സൂക്ഷ്മ ജീവികളും സസ്യങ്ങളും ഉണ്ടാക്കുന്ന അതി മനോഹാര നീല പ്രകാശമാണ് എന്നാണ് പറയുന്നത് , എറണാകുളത്ത് കുമ്പളങ്ങിയിൽ വർഷങ്ങൾക്ക് മുന്നേ ഇത് പോലെ കവര് പുത്തതായി പറയപ്പെട്ടിരുന്നു , അത് കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ കണ്ടതായും ഇവിടെ എത്തുന്ന പലരും പറയുന്നുണ്ട് , എന്നാൽ നേരിൽ ഒന്ന്കാണാനാണ് താനൂരിൽ എത്തിയതെന്ന് പെരിന്തൽമണ്ണയിൽ നിന്നും എത്തിയവർ പറഞ്ഞത് , ഏതായാലും ഈഅത്ഭുത പ്രതിഭാസം കാണാൻ താനൂരിൽ എത്തുന്നവർ മണികൂറുകൾ ചിലവിട്ട് തിരിച്ച് പോകുന്നത് സന്തോഷത്തോടെയാണ് , കവര് പൂത്ത പാലപ്പുഴ പ്രദേശത്ത് കൂട്ടത്തോടെ ജനങ്ങൾ എത്തുന്ന തോടെ ഒരു ആഴ്ചയിലേറെയായിഉത്സവ പ്രതീതിയാണ് ഉള്ള വാക്കുന്നത് ,




Comments are closed.