1470-490

ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രതിഷേ ധാര്‍ഹം: ജംഇയ്യത്തുല്‍ മുഅ ല്ലിമീന്‍

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: ന്യൂനപക്ഷ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് സഹായത്തിനുള്ള ബജറ്റ് വിഹിതം ഗണ്യമായി കുറച്ച കേന്ദ്ര, കേരള സര്‍ക്കാര്‍ നടപടിയില്‍ എസ്.കെ.ജെ.എം.സി.സി. യോഗം ശക്തമായി പ്രതിഷേധിക്കുന്നു. നിലവിലുള്ള ബജറ്റ് വിഹിതം പഴയതുപോലെ പുനസ്ഥാപിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ നിര്‍വ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു. സം സ്ഥാന പ്രസിഡണ്ട് ഡോ. ബഹാഉ ദ്ദീന്‍ മുഹമ്മദ് നദ്‌വി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി വാക്കോട് മൊയ്തീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മാനേജര്‍ എം എ ചേളാരി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അബ്ദുസ്സ്വമദ് മുട്ടം പ്രമേയം അവ തരിപ്പിച്ചു. ഡോ.എന്‍ എ എം അ ബ്ദുല്‍ ഖാദിര്‍, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍ മുക്കം, കെ.കെ. ഇബ്‌റാ ഹീം മുസ്‌ലിയാര്‍, മാണിയൂര്‍ അ ബ്ദുര്‍റഹ്മാന്‍ ഫൈസി (കണ്ണൂര്‍), അബ്ദുല്‍ ഖാദര്‍ അല്‍ ഖാസിമി (മലപ്പുറം വെസ്റ്റ്), പി. ഹസൈനാര്‍ ഫൈസി (കോഴിക്കോട്), സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, ബി എസ് കെ തങ്ങള്‍ എടവണ്ണപ്പാറ, അശ്റഫ് ഫൈസി പനമരം (വയ നാട്),  ടി.കെ മുഹമ്മദ് കുട്ടി ഫൈ സി പട്ടാമ്പി (പാലക്കാട്), വി.എം ഇ ല്യാസ് ഫൈസി (തൃശൂര്‍), കെഎച്ച് അബ്ദുല്‍ കരീം മൗലവി (ഇടുക്കി), എ.അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍ (കോട്ടയം), പി എ ശിഹാബുദ്ദീന്‍ മുസ്‌ലിയാര്‍ (ആലപ്പുഴ), എം.ഷാ ജഹാന്‍ അമാനി (കൊല്ലം), എസ്. മുഹമ്മദ് ഹംസ സമദാനി (കന്യാ കുമാരി), എം.കെ. അയ്യൂബ് ഹസ നി (ബംഗളൂരു), അബൂബക്കര്‍ ബാ ഖവി (നീലഗിരി) സംബന്ധിച്ചു. സെക്രട്ടറി എം.അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കൊടക് സ്വാഗതവും കെ.ടി. ഹുസൈന്‍കുട്ടി മൗലവി നന്ദിയും പറഞ്ഞു.  

Comments are closed.