1470-490

അന്താരാഷ്ട്ര ടെക്നോളജിക്കൽ കോൺക്ലേവ്: മികച്ച ഹരിത കർമ്മ സേനക്കുള്ള പുരസ്ക്കാരം കൊരട്ടിക്ക് സമ്മാനിച്ചു

രവി മേലൂർ

കൊരട്ടി: കേരള സംസ്ഥാന സർക്കാരിൻ്റെയും, ശുചിത്വമിഷൻ്റെയും നേതൃത്വത്തിൽ കൊച്ചിയിൽ നടക്കുന്ന അന്താരാഷ്ട്ര ടെക്നോളജിക്കൽ സംഗമത്തിനൊടനുബന്ധിച്ച് ശുചിത്വത്തിനും, മികച്ച ഹരിത കർമ്മസേനക്കുള്ള പുരസ്ക്കാരം സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജിവ് കൊരട്ടി പഞ്ചായത്തിന് സമ്മാനിച്ചു. ചടങ്ങിൽ സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി സി ബിജു, വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി, ആരോഗ്യ സ്റ്റാൻ്റിംങ്ങ് കമ്മറ്റി ചെയർപേഴ്സൺ നൈനു റിച്ചു, സെക്രട്ടി എൻ.എസ്.ജ്യോതിഷ്കുമാർ, ഹരിതകർമ്മ ഭാരവാഹികളായ ടി.കെ.ഷൈലജ, മേരി ജോയി, കോർഡിനേറ്റർ രമ്യ.എം.ആർ. വി.ഇ.ഒ. അനീസ് മുഹമ്മദ് എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 4 മാസത്തിനിടയിൽ കൊരട്ടി ഗ്രാമപഞ്ചായത്തിനെ തേടിയെത്തുന്ന 3-)o മത്തെ പുരസ്കാരം ആണ് ഇത്. ഹരിത കർമ്മ സേനയുടെ പ്രവർത്തനത്തിന് പുറമെ കൊരട്ടി പഞ്ചായത്ത് നടപ്പിലാക്കിയ പ്ലാസ്റ്റിക്ക് പൊടിക്കുന്ന ആർ.ആർ.ഫ്, ബോട്ടിൽ ബൂത്ത്, സാരി തരൂ സഞ്ചി തരാം പദ്ധതി, കോ- കപ്പ് മെൻസ്ട്രൽ കപ്പ് വിതരണം, വഴിയോര വിശ്രമകേന്ദ്രം, സ്നേഹമരം എന്നി പദ്ധതികൾ ആണ് കൊരട്ടിയെ പുരസ്ക്കാരത്തിന് അർഹയാക്കിയത്.പ്ലാസ്റ്റിക്ക് ക്യാരി ബാഗുകൾക്ക് പകരം കൊരട്ടിയിൽ 8000 വീടുകളിൽ ആണ് കൊരട്ടി പഞ്ചായത്ത് തുണി സഞ്ചി വിതരണം ചെയ്തത്.2022 ൽ 35 ടൺ പ്ലാസ്റ്റിക്ക് മാലിന്യം അടക്കം 60 ടൺ വിവിധ തരം മാലിന്യങ്ങൾ ആണ് കൊരട്ടിയിൽ നിന്ന് കയറ്റി അയച്ചത്.

Comments are closed.