1470-490

താൽക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി

തേഞ്ഞിപ്പലം യൂത്ത് കോൺഗ്രസ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിർമ്മിച്ച താൽക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: താൽക്കാലിക ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഒരുക്കി തേഞ്ഞിപ്പലം യൂത്ത് കോൺഗ്രസ്സ്, ദേശീയപാത പുനർ നിർമ്മാണത്തിൻ്റെ ഭാഗമായി നിലവിലെ ബസ്സ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റപ്പെട്ടതിനാൽ ദുരിതത്തിലായ യാത്രക്കാർക്ക് ആശ്വാസമായാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റി പരിസരത്ത് യൂത്ത് കോൺഗ്രസ്സ് പുതിയവ നിർമ്മിച്ചത്. ദേശീയപാതയുടെ പടിഞ്ഞാറ് വശത്ത് കോഴിക്കോട് ഭാഗത്തേക്ക് വാഹനം കാത്തുനിന്നിരുന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ അടക്കമുള്ള യാത്രക്കാരാണ് പൊരിവെയിലത്ത് നട്ടം തിരിഞ്ഞത്. തേഞ്ഞിപ്പലം ഇല്ലത്ത് സ്കൂൾ മേഖല യൂത്ത് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത്കെയർ വളണ്ടിയർമാരാണ് ഒറ്റ രാത്രി കൊണ്ട് ഇരിപ്പിട സൗകര്യമടക്കമുള്ള വെയ്റ്റിംഗ് ഷെഡ് നിർമ്മിച്ചത്. കർഷക കോൺഗ്രസ്സ് പ്രവർത്തകൻ കെ.ടി.അനിരുദ്ധൻ, അഖിൽ ദാസ് എന്നിവർ സൗജന്യമായി നൽകിയ മുളയും കവുങ്ങും, ഉപയോഗം കഴിഞ്ഞ ബോർഡുകളും ബാനറുകളും ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. മണ്ഡലം കോൺഗ്രസ്സ് സെക്രട്ടറി അനുമോദ് കാടശ്ശേരി, തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പിയൂഷ് അണ്ടിശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് കെയർ വളണ്ടിയർമാരായ സനീഷ് മതിലഞ്ചീരി, ജ്യോതിഷ് ദേവരാജ്, സജിത്കുന്നുമ്മൽ,നീരജ് കോളേരി, രാംലിജിത്ത്, ശ്യാംജിത്ത് കോളേരി തുടങ്ങിയവരാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങിയത്.

Comments are closed.