1470-490

തിരൂരങ്ങാടിയിൽ എക്സൈസിൻ്റെ വൻ മയക്കുമരുന്ന് വേട്ട

തിരൂരങ്ങാടി PSMO കോളജിന് മുൻവശം വാടക മുറിയിൽ വെച്ച് മയക്കുമരുന്ന് വ്യാപാരം നടത്തുകയായിരുന്ന രണ്ട് യുവാക്കളെ പരപ്പനങ്ങാടി എക്സൈസ് പിടികൂടി. അവരിൽ നിന്നും 16 ഗ്രാം മെതാംഫിറ്റമിനും അത് കടത്താൻ ഉപയോഗിച്ച സ്കൂട്ടറും പിടികൂടി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മമ്പുറം വെട്ടത്ത് ദേശത്ത് ഇരണിക്കൽ വീട്ടിൽ സിദ്ദീഖ് മകൻ ചിക്കു എന്ന ഹാഷിഖ്, തിരൂരങ്ങാടി താലൂക്കിൽ അരിയല്ലൂർ വില്ലേജിൽ കൊടക്കാട് ദേശത്ത് വാണിയം പറമ്പത്ത് വീട്ടിൽ ബഷീർ മകൻ സാനു എന്ന ഇഹ്സാനുൽ ബഷീർ എന്നിവരെയാണ് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കു ശേഷം എക്സൈസ് ഇൻസ്പെക്ടർ സാബു ആർ ചന്ദ്രയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് പാർട്ടിയിൽ പ്രിവൻ്റീവ് ഓഫിസർമാരായ ബിജു, അജിത്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, ജയകൃഷ്ണൻ, രാകേഷ്, ജിനരാജ്, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ രോഹിണി കൃഷ്ണൻ, ലിഷ, സില്ല, ഡ്രൈവർ വിനോദ് കുമാർ എന്നിവരാണുണ്ടായിരുന്നത്.

Comments are closed.