ഭക്ഷ്യവിഷബാധ എന്ന് സംശയം നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ
പരപ്പനങ്ങാടി: പത്താം ക്ലാസ് വിദ്യാർത്ഥികളുടെ യാത്രയപ്പ് പരിപാടിയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റതിനെ തുടർന്നാണെന്ന സംശയത്തിൽ നാലു വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൗണിലെ ഒരു ബാക്കറിയിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണ സാധനങ്ങളിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. മൂന്നു വിദ്യാർത്ഥിനികളും ഒരു വിദ്യാർത്ഥിയുമാണ് പരപ്പനങ്ങാടിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ആരുടേയും നില ഗുരുതരമല്ല. അപകടനില തരണം ചെയ്തിട്ടുണ്ട്.
Comments are closed.