“കുത്തിവര” ടച്ചിൽ ബാല ഗോപാലിന്റെ മൂന്നാം ബജറ്റ്; സംസ്ഥാന ബഡ്ജറ്റ് സംഗ്രഹ കവറിന്റെ രൂപ കൽപ്പന അജീഷ് ഐക്കരപ്പടിയുടേത്

വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം : കുത്തിവര”ടച്ചിൽ ബാല ഗോപാലിന്റെ മൂന്നാം ബജറ്റ്. സംസ്ഥാന ബഡ്ജറ്റ് സംഗ്രഹ കവറിന്റെ രൂപകൽപ്പന അജീഷ് ഐക്കരപ്പടിയുടേത്. 2023-24 വർ ഷ സംസ്ഥാന ബഡ്ജറ്റിനോട് അനുബന്ധിച്ച Budget in Brief 2023-24 ൻ്റെ കവർ രൂപകൽപ്പന ചെയ്ത ഐക്കരപ്പടി സ്വദേശി അജിഷ് പുരുഷോത്തമൻ എന്ന അജിഷ് ഐക്കരപ്പടി കാലിക്കറ്റ് സർവ്വകലാശാല ജീവനക്കാരനാണ് ചിത്രകല സ്വന്തമായി അഭ്യസിച്ച് സ്കൂൾ പ്രാദേശിക ചിത്രകലാ മത്സരങ്ങളിൽ കഴിവ് തെളിയിച്ചു. 2014ൽ സമ്മാ നമായി ലഭിച്ച സോണ മൊബൈ ലിലെ Sketch എന്ന ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനിൽ നവീന ചിത്രകലയുടെ സാധ്യത തിരിച്ചറിഞ്ഞത് ജീവിതത്തിൽ മറ്റൊരു വഴിത്തിരിവിലെത്തിച്ചു. അന്ന് മുതൽ ടച്ച് ഫോൺ കാൻവാസാക്കി കൈവിരലുകൾ തൊട്ട് വരച്ച് കുത്തിവര എന്ന പേരിൽ ചിത്രരചന നടത്തുന്നു. ഇത്തരമൊരു ആശയ വിജയത്തിന് Sony കമ്പനി “ഇന്ത്യയിൽ നിന്നൊരു പുതുതലമുറ ചിത്രകല രൂപമെടുക്കുന്നു” എന്ന തലക്കെട്ടിൽ ബ്ലോഗെഴുതുകയും, അഭിനന്ദനമറിയിക്കുകയും, ഒരു പ്രദർശനത്തിൻ്റെ മുഖ്യ സംഘാട കരാവുകയും അക്കാലത്തെ ഒരു മികച്ച ഫോൺ സമ്മാനമായി നൽകുകയും ചെയ്തു.കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും ഡി- ലിറ്റ്കരസ്ഥമാക്കാൻ എത്തിച്ചേർന്ന ഷാർജാ സുൽത്താൻ, ഗായിക എസ് ജാനകി, എം എ യൂസഫലി, ബെന്യാമിൻ തുടങ്ങിയ പ്രശസ് തർക്ക് സമ്മാനമായും, എല്ലാവിധ ദൃശ്യ വാർത്താ മീഡിയങ്ങളിൽ ഇടം പിടിച്ചും, തൃശ്ശൂർ, കോഴിക്കോട് ലളിതകലാ ഗ്യാലറികളിലടക്കം പ്രദർശനങ്ങൾ നടത്തി. പുസ്തകങ്ങൾക്കും 2018 -19 കാലിക്കറ്റ് സർവ്വകലാശാല ഓഡിറ്റ് റിപ്പോർട്ടിൻ്റേയും കവർ പേജുകളായും കുത്തിവര ശ്രദ്ധേയമായിട്ടുണ്ട്. ഈ ആശയം മുൻനിർത്തി ലോഗോ രചനകൾക്കും ശ്രമിച്ചിട്ടുണ്ട്. രാമനാട്ടുകര മുനിസിപ്പാലിറ്റിയുടെ ഔദ്യോഗിക മുദ്ര അജിഷ് രൂപ കൽപ്പന നടത്തിയതാണ്. കലാ സാംസ്കാരിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക് അംഗീകാരമായി .2015ൽ മലപ്പുറം ജില്ലയിൽ ചെറുകാവ് പഞ്ചായത്തും, 2021-22 ൽ കാലിക്കറ്റ് സർവ്വകലാശാലയും പ്രതിഭാ പുരസ്കാരം നൽകി ആദരിച്ചു. മൊബൈൽ ഫോണിലെ ചിത്രകല എന്നർത്ഥം വരുന്ന Artinfo ne എന്ന വാക്കോടെയാണ് കുത്തിവര ചിത്രങ്ങളെ നിലവിൽ അടയാളപ്പെടുത്തുന്നത്. മലപ്പുറം ജില്ലയിൽ ഐക്കരപ്പടിയിലെ റിട്ട.അദ്ധ്യാപക ദമ്പതിമാരായ സി.എൻ.പുരുഷോത്തമൻ്റേയും, കെ.വി. കനകമ്മയുടെയും മകനാണ്. കാലിക്കറ്റ് സർവ്വകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ അസി. പ്രൊഫസറായ ഡോ. ഷിജിയാണ് ഭാര്യ. മകൾ : രുദ്ര.
Comments are closed.