കട്ടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ സേവനം ആരംഭിച്ചു

രവി മേലൂർ
കൊരട്ടി: കൊരട്ടി പഞ്ചായത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായി കട്ടപ്പുറം ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടറുടെ സേവനം ആരംഭിച്ചു. കട്ടപ്പുറം, ആറ്റപ്പാടം, മുരിങ്ങൂർ, കൊരട്ടി ടൗൺ, ദേവമാത വാർഡുകളിൽ ജനങ്ങൾക്കാണ് പ്രസ്തുത സേവനം ലഭ്യമാക്കുന്നത്. ആരോഗ്യ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം കൊരട്ടി പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.ബിജു നിർവ്വഹിച്ചു. കൊരട്ടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈനി ഷാജി അധ്യക്ഷത വഹിച്ചു. ആഴ്ചയിൽ ഒരു ദിവസം അലോപ്പതി- ഹോമിയോ-ആയൂർവേദം ഡോക്ടർമാരുടെ സേവനം ആണ് ലഭിക്കുന്നത്.ഡോക്ടർക്ക് പുറമെ നഴ്സ്, ആശ പ്രവർത്തകർ എന്നിവരെയും സെൻ്ററിൽ നിയമിച്ചിട്ടുണ്ട്.ചടങ്ങിൽ കൊരട്ടി പഞ്ചായത്ത് വികസന സ്ഥിരം സമതി ചെയർമാൻ അഡ്വ.കെ.ആർ.സുമേഷ്, ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ നൈനു റിച്ചു, പഞ്ചായത്ത് അംഗങ്ങളായ വർഗ്ഗീസ് പയ്യപ്പിള്ളി, ജെയ്നി ജോഷി, ഷിമ സുധിൻ, ബിജി സുരേഷ്, ജിസ്സി പോൾ, ചാക്കപ്പൻ പോൾ, റെയ്മോൾ ജോസ് ,വയോജന ക്ലബ്ബ് ഭാരവാഹികളായ പി.ഒ. കുഞ്ഞുവറീത്, ജോസഫ് വർഗ്ഗീസ്, ഹെൽത്ത് ഇൻസ്പെക്ടർ സൈമൺ പോൾ, രാധാകൃഷ്ണൻ കടവത്ത് എന്നിവർ പ്രസംഗിച്ചു.
Comments are closed.