1470-490

പൊതു സ്ഥലത്ത് ബോർഡുകൾ വ്യാപകംനടപ്പടി സ്വീകരിക്കാതെ അരീക്കോട് ഗ്രാമപഞ്ചായത്ത്.

അരീക്കോട്-:പൊതു സ്ഥലങ്ങളിൽ ഫ്ലക്സുകളും പരസ്യബോർഡുകളുംസ്ഥാപിക്കാൻ പാടില്ലെന്ന കോടതി ഉത്തരവ്നിലനിൽക്കെ അത് ലംഘിച്ച് കൊണ്ട് അരീക്കോട് വാഴക്കാട് ജംക്ഷനിൽസ്ഥാപിച്ച ഫ്ലക്സുകളൂം കൊടിതോരണങ്ങളും യാത്രകാർക്ക് ദുരിതമായിരിക്കയാണ്.പരിസ്ഥിതിക്ക് ദോശകരമായ ഫ്ലക്സ് നീക്കം ചെയ്യണമെന്നും സ്ഥാപിക്കുന്നവർക്കെതിരെ തദ്ദേശ സ്വയം ഭരണ സ്ഥാപനം നടപടിയെടുക്കണമെന്നും ഹൈക്കോടതി ഉത്തരവായതാണ്. എന്നാൽ ഉത്തരവ് ലംഘിച്ച് പൊതുയിടത്ത് ഫ്ലക്സും ബോർഡുംഉയരുന്നത് യാത്രകാർക്കും ദുരിതിമാകുന്നുണ്ട്. അരീക്കോട് മമത ജംഗ്ഷനിൽ ഡിവൈഡറിന് ചുറ്റുഭാഗവും സ്ഥാപിച്ച അനധികൃത ഫ്ലക്സും ബോർഡും വാഹന യാത്രക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ബോർഡ് സ്ഥാപിച്ചതു കാരണം എതിർ ദിശയിൽ വരുന്ന വാഹനം കാണാത്തതിനാൽ ഒറ്റ പെട്ട അപകടവും ഇവിടെ പതിവാണ്. വാഴക്കാട് ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് മുക്കം ഭാഗത്ത് നിന്ന് വരുന്ന വാഹനത്തെ കാണാത്ത രൂപത്തിലാണ് ഇവിടെ ബോർഡുകൾ ഉയർന്നത്. അരീക്കോട് പോലീസും ഗ്രാമ പഞ്ചായത്തും നടപ്പടി സ്വീകരിക്കാത്തതിനെതിരെ സമൂഹമാധ്യമങ്ങളിൽ കൂടി പ്രതിഷേധമുയരുന്നുണ്ട്.

Comments are closed.