ലൈഫ് മിഷൻഫണ്ട് വിതരണം ചെയ്തു
വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: പള്ളിക്കൽ ഗ്രാമ പ ഞ്ചായത്ത് ലൈഫ് മിഷൻ പദ്ധതി യിൽ വീട് അനുവദിച്ചവർക്കുള്ള ആദ്യ ഘഡു ഫണ്ട് വിതരണത്തി ന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സ ആലിപ്പറ്റ ജമീല നിർവഹിച്ചു.പള്ളിക്കൽ ഗ്രാമപ ഞ്ചായത്ത് പ്രസിഡണ്ട് ചെമ്പാൻ മുഹമ്മദാലി അധ്യക്ഷത വഹിച്ചു. 2018ലും 20 ലുമായി അപേക്ഷ ലഭി ച്ചതിൽ യോഗ്യരായ 348 പേർക്കാ ണ് പഞ്ചായത്തിൽ വീടിന് സഹാ യം അനുവദിക്കുന്നത് . ഇവരിൽ മുൻഗണന ലിസ്റ്റിൽ പെട്ട 100 ജന റൽ കുടുംബങ്ങൾക്കും 50 എസ് സി കുടുംബങ്ങൾക്കുമാണ് ആദ്യ ഗഡു നൽകിയത്.മറ്റുള്ളവർ എഗ്രി മെന്റ് വെക്കുന്നമുറക്ക് ഫണ്ട് ബാങ്ക് മുഖേനെ നൽകുന്നതാണ്. ജില്ലാ പഞ്ചായത്ത് കരിപ്പൂർ ഡിവി ഷൻ മെമ്പർ പി കെ സി അബ്ദുറ ഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാരായണി,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി സി ലത്തീ ഫ്,കെ.അബ്ദുൽ ഹമീദ്, മെമ്പർ മാരായ സി.കെ. അബ്ബാസ് ,എൻ പി. നിതീഷ്കുമാർ,ലത്തീഫ് കൂട്ടാ ലുങ്ങൽ, കെ.പി.മുസ്തഫ തങ്ങ ൾ, ജോൺസൻ മാസ്റ്റർ, വി ഇ ഒ വി ജയശ്രീ, ഫിറോസ്, സെക്രട്ടറി ഷ മീൽ തുടങ്ങിയവർ സംസാരിച്ചു
Comments are closed.