1470-490

ചേളാരി ഐ ഒ സി പ്ലാൻറിലെ ട്ര ക്ക് പ്രവേശനവുമായ് ബന്ധപ്പെട്ട തർക്കത്തിന് പരിഹാരം

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:ചേളാരി ഐ ഒ സി പ്ലാൻറിലെ ട്രക്ക് പ്രവേശനവുമായ് ബന്ധപ്പെട്ട തർക്കത്തിന് പരിഹാര മായി.മലപ്പുറം ജില്ലാ ലേബർ ഓ ഫീസറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം.ഗ്യാസ് സിലിണ്ടർ കയറ്റി പോകുന്ന സ്ഥല ത്തു നിന്നും പാർക്കിംഗ് ഗ്രൗണ്ടി ലേക്ക് കമ്പനി കോമ്പൗണ്ടിലൂ ടെ കടത്തി വിടുന്നതുമായി സജീകര ണങ്ങൾ ഒരുക്കുന്നതിലാണ് തർ ക്കം നിലനിന്നിരുന്നത്.ഐഒസി ജനറൽ മാനേജർ , ജില്ലാ ലേബർ ഓഫീസർ എന്നിവർ സ്ഥ ലം പരിശോധിച്ചു കാന്റീനിനടുത്തു ള്ള വഴിയിലൂടെ സ്ഥിരമായി കയ റാനും ഇറങ്ങാനും വേണ്ട സൗക ര്യം കമ്പനി ഒരുക്കും അകത്തേക്ക് പ്രവേശിക്കുന്ന മുൻവശ പ്രധാന ഗേറ്റ് പൊളിച്ച് കുറച്ച് ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കും. ഇതിനെ തുടർ ന്ന് വാഹനം ഇറങ്ങാനുള്ള ഗേറ്റ് വേറെ നിർമ്മിച്ച് രണ്ട് ഗേറ്റിന്റെയും നടുവിലൂടെ ഒരു ഡിവൈഡർ സ്ഥാപിക്കുകയും ചെയ്യുന്നതാണ്. അതിനായി ടെൻഡർ നടപടികളെ ടുത്ത് എത്രയും വേഗം പ്രവൃത്തി പൂർത്തീകരിക്കും.അതോടൊപ്പം തന്നെ ഡ്രൈവർമാർക്ക് വിശ്രമ കേന്ദ്രം നിർമ്മിച്ച് ഉടൻ തുറന്നു ന ൽകുമെന്നും കമ്പനി അധികൃതർ വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് ഫിബ്രവരി 3 ന് തുടങ്ങാനിരുന്ന സ മരം മാറ്റിവെച്ചതായി തൊഴിലാളി നേതാക്കൾ വ്യക്തമാക്കി.പ്ലാൻറ് മാനേജർ ആനന്ദ്, സേഫ്റ്റി ഓഫീ സർ ആദിത്യ അച്യുതൻ, ട്രക്ക് ഡ്രൈവേഴ്സ് യൂണിയൻ ( ഐ എ ൻ ടി യു സി ) സംസ്ഥാന സെക്രട്ട റി സി കെ ഹരി ദാസൻ, പി അഷറ ഫ്, പി കെ റാ ഫി , കെ അബ്ബാസ്, വിനോദ്കുമാർ ( സി ഐ ടി യു),ശി വൻ (ബി കെ എസ്), റിജു,ഗിൽബ ർട്ട് ( ബി എം എസ് ) എന്നിവർ ചർ ച്ചയിൽ പങ്കെടുത്തു.

Comments are closed.