1470-490

വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ വേര്‍പാടില്‍ എസ്ഡിപിഐ അനുശോചിച്ചു

തിരുവനന്തപുരം: പ്രമുഖ ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായിരുന്ന വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ വേര്‍പാടില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി അനുശോചിച്ചു.ഒരു തലമുറയെ ധാര്‍മിക വല്‍ക്കരിക്കുന്നതിനും നേരിന്റെ വഴി കാണിച്ചു കൊടുക്കുന്നതിനും ജീവിതം മാറ്റിവെച്ച വലിയ ചിന്തകനും പണ്ഡിതനും പ്രഭാഷകനുമായിരുന്നു അദ്ദേഹമെന്ന് അനുശോചന സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു. വൈലിത്തറ ഉസ്താദിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, കുടുംബക്കാര്‍, പണ്ഡിതന്മാര്‍, ശിഷ്യന്മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കുചേരുന്നതായും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.

Comments are closed.