1470-490

മികച്ച ചിത്രകാരനുള്ള മലയാള പുരസ്ക്കാരം ശ്രീകുമാർ മാവൂരിന്

കൃഷ്ണൻ എരഞ്ഞിക്കൽ

ഏറണാകുളം: ജനുവരിയിൽ കോട്ടയത്തും ഏറണാകുളത്തും നടന്ന മലയാള പുരസ്കാര സമിതിയുടെ മികച്ച ചിത്രകാരനുള്ള പുരസ്കാരവും പരസ്പരം മാസികയുടെ ചിത്രകാര പുരസ്കാരവും ശ്രീകുമാർ മാവൂരിന്. 14ന് കോട്ടയത്തും 29 ന് എറണാകുളത്തും നടന്ന ചടങ്ങുകളിൽ വെച്ച് പുരസ്കാരം ശ്രീശങ്കരാചാര്യ സർവ്വകലാശാല മുൻ പ്രോവൈസ്ചാൻസിലർ ഡോ. എസ്. രാജശേഖരനിൽ നിന്നും മലയാള പുസ്കാരം സിനിമാനടി ഊർമ്മിള ഉണ്ണിയിൽ നിന്നും സ്വീകരിച്ചു. കേരളത്തിനകത്തും പുറത്തും ചിത്രകലാ പ്രവർത്തനങ്ങൾ നടത്തിവരുന്ന ശ്രീകുമാർ കവി കൂടിയാണ്. ഈ മേഖലകളിലൂടെ ലഭിക്കുന്ന തുക വിവിധ സാമൂഹ്യ സേവനങ്ങൾക്ക് വിനിയോഗിക്കുന്നതിലൂടെ സേവന രംഗത്തും ശ്രീകുമാർ സജീവമാണ്. മലപ്പുറം ജില്ലയിലെ ചീക്കോട്ഗ്രാമപഞ്ചായത്തിൽ സീനിയർ ക്ലർക്കായി സേവനമനുഷ്ടിക്കുന്നു. മാവൂരിനടുത്തുള്ള ചൂലൂർ സങ്കേതം ഗ്രാമത്തിൽ താമസം .ഭാര്യ രശ്മി, ചാലിയപ്പുറം സ്കൂളിലെ അധ്യാപികയാണ്പ്ലസ് ടു വിദ്യാർത്ഥിനി ശിവഗംഗയും, നാലാം ക്ലാസ് വിദ്യാർത്ഥിനി ശിവഗാമിയും മക്കളാണ്

Comments are closed.