1470-490

ഗാന്ധിമുഖം വരച്ച് ലോക റെക്കോർഡിലേക്ക്

കതിരൂർജിവിഎച്ച്എസ്എസ് കതിരൂരിലെ അഞ്ചു മുതൽ പ്ലസ് വൺ വരെയുള്ള 2091 വിദ്യാർഥികൾ രക്തസാക്ഷി ദിനത്തിൽ ഗാന്ധിമുഖം      ആർട്ട് പേപ്പറിൽ വരച്ച് പുതുചരിത്രം രചിച്ചു.  സ്കൂൾ ഗ്രൗണ്ടിൽ പ്രത്യേകം ഒരുക്കിയ വേദിയിൽ ഒത്തുചേർന്നിരുന്നാണ് ലോക നവീകരണത്തിന് ഒരു മുഖവുര എന്ന പേരിനെ അന്വർത്ഥമാക്കുന്ന രീതിയിൽ കുട്ടികൾ ഗാന്ധി മുഖം വരഞ്ഞത്. ഗാന്ധിയുടെ എഴുപത്താറാമത് രക്തസാക്ഷി ദിനത്തിൽ ഗാന്ധി സ്മൃതിയോടെ തുടങ്ങിയ ചടങ്ങുകൾ ചടങ്ങിൽ കെ പി മോഹൻ എംഎൽഎ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് പി പി സനിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശൈലജ  ജില്ലാ വിദ്യാഭ്യാസ ഓഫീസർ ചന്ദ്രിക എന്നിവർ സംസാരിച്ചു.    പി.ടി.എ പ്രസിഡണ്ട് ശ്രീജേഷ്  പടന്നക്കണ്ടി, പ്രിൻസിപ്പാൾ ഡോ. എസ് അനിത സ്വാഗതം പറഞ്ഞ ചടങ്ങിൽ ഹയർസെക്കൻഡറി പ്രിൻസിപ്പാൾ   ചന്ദ്രൻ കക്കോത്ത് , ഹെഡ്മാസ്റ്റർ പ്രകാശൻ കർത്ത എന്നിവർ മാർഗ്ഗ നിർദ്ദേശം നൽകി. ചടങ്ങിൽ മുഴുവൻ കുട്ടികളും അവർ വരഞ്ഞ ഗാന്ധിമുഖ ചിത്രം നെഞ്ചോട് ചേർത്ത് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു

Comments are closed.