
വേലായുധൻ പി മൂന്നിയൂർ
തേഞ്ഞിപ്പലം:കാലിക്കറ്റ് സർവ്വക ലാശാല ആതിഥ്യം വഹിക്കുന്ന അ ന്തർ സർവകലാശാലാ വനിതാ വെയ്റ്റ് ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ആദ്യ സ്വർണം കാലിക്കറ്റിന്.45 കി ലോഗ്രാം വിഭാഗത്തില്‍ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയുടെ പി.എഫ്. സുഫ്‌ന ജാസ്മിന്‍154 പോയിൻ്റോടെ സ്വർണ്ണം നേടിയത്. ഹേമചന്ദ് യാദവ് യൂണിവേഴ്സിറ്റിയുടെ വീണ 153 പോയന്റോടു കൂടി രണ്ടാം സ്ഥാനവും. അഡമാസ് യൂണിവേഴ്സിറ്റി കൽക്കത്തയുടെ ചന്ദ്രിക തരഫ്ദാർ 153 പോയിന്റോടു കൂടി മൂന്നാം സ്ഥാനവും നേടി. 49 കി.ലോ. വിഭാഗത്തിൽ ഹേമചന്ദ് യാദവ് സർവ്വകലാശാലയുടെ ഗ്യാനേശ്വരി യാദവ് 169 പോയന്റോടു കൂടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇതേ വിഭാഗത്തിൽ 160 പോയന്റോടുകൂടി ചണ്ഡിഗർ യൂണിവേഴ്സിറ്റിയിലെ ഗുൽ ഷാൻ രണ്ടാം സ്ഥാനവും, മാoഗളൂർ യൂണിവേഴ്സിറ്റിയിലെ ലക്ഷ്മി. ബി 159 പോയന്റോടു കൂടി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പ് വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാനം ചെയ്തു. പ്രൊ വൈസ് ചാൻസലർ ഡോ. എം. നാസർ അധ്യക്ഷനായി. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്. സിൻഡിക്കേറ്റംഗങ്ങളായ അഡ്വ. ടോം കെ. തോമസ്, ഡോ. ഷംസാദ് ഹുസൈൻ, എ ഐ യു നിരീക്ഷ കർ മ സർ ഉൽ ഖമർ , കായിക വകുപ്പ് മേധാവി ഡോ. വി പി സക്കീർ ഹുസൈൻ, ഡയറക്ടർ ഡോ. കെ.പി. മനോജ് എന്നിവർ സംസാരിച്ചു. സർവകലാശാലാ പി.ടി. ഉഷ ഇൻഡോർ സ്റ്റേഡിയ ത്തിൽ നടക്കുന്ന മത്സരം 29-ന് സമാപിക്കും.
Comments are closed.