1470-490

സോഷ്യലിസ്റ്റ് ഐക്യം കാലഘട്ടത്തിന്റെ അനിവാര്യത- കെ. ലോഹ്യ

ജനതാദൾ എസ് കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ ഉദ്ഘാടനം ചെയ്യുന്നു

കോൺഗ്രസിനും ,ബിജെപി, ക്കും ബദൽ ശക്തിപ്പെടുത്താൻ രാജ്യത്തെ സോഷ്യലിസ്റ്റുകളുടെ ഐക്യം അനിവാര്യമാണെന്നും അതിന് ശക്തി പകരുന്നതാണ് കേരളത്തിലെ ജെ.ഡി എസ്, എൽ ജെ.ഡി ലയനമെന്നും ജനതാദൾ എസ് സംസ്ഥാന സെക്രട്ടറി കെ. ലോഹ്യ അഭിപ്രായപ്പെട്ടു. ജനതാദൾ എസ്, കൊയിലാണ്ടി നിയോജക മണ്ഡലം കൺവൻഷൻ കൊയിലാണ്ടി തക്കാര ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹംജന വിരുദ്ധതയോടൊപ്പം തീവ്ര വർഗീയത അടിച്ചേൽപ്പിക്കുന്ന ബി.ജെ.പിക്ക് പകരമാവാൻ കോൺഗ്രസിന് കഴിയില്ല. ഈ സാഹചര്യത്തിൽ മൂന്നാം ബദലിന് നേതൃത്വം നൽകാൻ . സോഷ്യലിസ്റ്റുകൾക്കാവുമെന്നും അദ്ധേഹം പറഞ്ഞു.പി.കെ. കബീർ സലാല അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് കെ.കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി. പിടി ആസാദ്, സുരേഷ് മേലേപ്പുറത്ത്, റഷീദ് മുയിപ്പോത്ത്, കെ.പി അബൂബക്കർ, എൻ കെ സജിത്, പുഷ്പ ജി.നായർ, മുനാഫ്, പി.പി ഷഫീഖ് പ്രസംഗിച്ചു. പുതിയ നിയോജക മണ്ഡലം പ്രസിഡണ്ടായി സുരേഷ് മേലേപ്പുറത്തിനെയും 15 അംഗ കമ്മറ്റിയേയും കൺവൻഷൻ തെരഞ്ഞെടുത്തു

Comments are closed.