അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് തെരട്ടമ്മലിൽ ഞാറാഴ്ച ആരംഭിക്കും”

അരീക്കോട്: തെരട്ടമ്മൽ ജനകീയ ഫുട്ബോൾ കമ്മിറ്റി ജനുവരി 29 ഞായറാഴ്ച മുതൽ ഇന്റർനാഷണൽ ഫുട്ബോളർ സി . ജാബിർ , കെ.എം മുനീർ എന്നിവരുടെ സ്മരണാർത്ഥം സംഘടിപ്പിക്കുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്അസി . പോലീസ് സൂപ്രണ്ട് വിജയ് ഭരത് റെഡി ഐപിഎസ് ഉദ്ഘാടനം നടത്തുമെന്ന് ഫുട്ബോൾ കമ്മറ്റി ഭാരവാഹികൾ അരീക്കോട് ചേർന്ന പത്രസമ്മേളനത്തിൽ അറിയിച്ചു. ജീവകാരുണ്യ ക്ഷേമപ്രവർത്തനങ്ങൾക്ക്ഫണ്ട് കണ്ടെത്തുകയാണ് ടൂർണ്ണമെന്റ് കമ്മിറ്റിയുടെ ലക്ഷ്യം 2009 ൽ തുടക്കം കുറിച്ച ജനകീയ കമ്മിറ്റിയുടെ കീഴിൽ തെരട്ടമ്മൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽവെച്ച് ആറാമത് ഫുടബോൾ ടൂർണ്ണമെന്റാണ് ഇപ്പോൾ നടത്തുന്നത് . കഴിഞ്ഞ അഞ്ച് ടൂർണ്ണമെന്റുകളിൽ നിന്നും ലഭിച്ച ലാഭവിഹിതമായ 14 ലക്ഷത്തിലധികം രൂപ പെയിൻ & പാലിയേറ്റീവ് സെന്റർ , പഞ്ചായത്ത് പരിരക്ഷാവിദ്യാർഥികൾക്ക്പ്രോത്സാഹനം , ഫുട്ബോൾ പ്രതിഭാ പരിശീലനം , ജീവകാരുണ്യം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് സഹായം നൽകാൻ ഫുട്ബോൾ കമ്മിറ്റിക്ക് സാധിച്ചിട്ടുണ്ടെന്ന് കമ്മറ്റി ഭാരവാഹികൾ പറഞ്ഞു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് . ജിഷ സി. വാസു , ജില്ലാ പഞ്ചായത്ത് മെമ്പർ റൈഹനത്ത് കുറുമാടൻ , ഇന്റർനാഷനൽ ഫുട്ബോളർ യു ഷറഫലി. , ഗ്രാമപഞ്ചായത്ത് മെമ്പർ സി .ജമീല ഉദ്ഘാടനചടങ്ങിൽ പങ്കെടുക്കും. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനത്തിൽ ജവഹർ മാവൂർ കെ.എഫ്.സി കാളികാവിനെ നേരിടും .എൻ കെ ഷൗക്കത്തലി, എൻ കെ യൂസഫ്, യു സമീർ ,സി ലത്തീഫ് ,എ നാസർ, ടി പി റഷീദ്, വി റഹീം, ടി ടി റഫീഖ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Comments are closed.