1470-490

അങ്കമാലി മുതൽ ചാലക്കുടി വരെയുള്ള NH യാത്രക്കിടയിൽ ജീവൻ കിട്ടിയാൽ ഭാഗ്യം എന്ന് കരുതുക !

രവി മേലൂർ

ചാലക്കുടി: മനുഷ്യന് യാതൊരു വിലയും കല്പിക്കാത്ത, NH അതോറിറ്റിയും, RTO യും , പോലീസും , അങ്കമാലി മുതൽ ചാലക്കുടി വരെ യാത്ര ചെയ്യുന്ന വാഹന യാത്രക്കാർക്ക് ജീവൻ കിട്ടിയാൽ ഭാഗ്യം എന്ന് കരുതുക, മൂന്ന് ദിവസമായിട്ട് , ചിറങ്ങര, കൊരട്ടി, മുരിങ്ങൂർ , എന്നീ ഹൈവേയിലെ സിഗ്നൽ വർക്ക്‌ ചെയ്യുന്നില്ല , ഇതു വരെ വേണ്ടപ്പെട്ട അതോറിറ്റികൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല, ഹൈവേയിൽ പതിയിരുന്ന് ഹെൽമറ്റ് ധരിക്കാത്തതിനും , സീറ്റ് ബെൽട്ട് ഇടാത്തതിനും , പാവപ്പെട്ട യാത്രക്കാരെ തടഞ്ഞ് നിർത്തി പിഴ ഈടാക്കുന്ന വർ ഇതൊന്നും കാണുന്നില്ലേ ? ജീവൻ മരണ പോരാട്ടത്തിൽ വേണം ഹൈവേ മുറിച്ച് കടന്ന് യാത്ര ചെയ്യാൻ , ഇത്രയും ക്രൂരമായ പ്രവൃത്തികൾ കണ്ടില്ലെന്ന് നടിക്കുന്നവരോട് ജനങ്ങൾ പ്രതികരിക്കുന്നത് ഞങ്ങൾ വീഡിയോ എടുക്കുമ്പോൾ ആരോ ഞങ്ങളെ അടക്കം അസഭ്യം പറയുന്ന കാഴ്ച വരെ അനുഭവിക്കേണ്ടി വന്നത് ഈ വീഡിയോ കാണുമ്പോൾ മനസ്സിലാകും , ഇതിനെതിരെ , പല സംഘടനകളും, ജനങ്ങളുo, യാത്രക്കാരും പ്രതികരണവുമായി രംഗത്ത് വന്നിരിക്കയാണ് ! മനുഷ്യ ജീവന് ഇവിടെ വിലയില്ലേ ! ഉണ്ടെങ്കിൽ, ഇതിന്റെ ഉത്തര വാദിത്യമുള്ള ഉദ്യോഗസ്ഥർ എത്രയും പെട്ടെന്ന് സിഗ്നൽ സിസ്റ്റം പൂർവ്വസ്ഥിതിയിൽ ആക്കാൻ ജനങ്ങൾ ഒരേ സ്വരത്തിൽ ഒറ്റകെട്ടായി പ്രതികരിക്കുകയാണ് !

Comments are closed.