കോഴിക്കോട്: കെ എസ് ആർ ടി സി കെട്ടിട സമൂച്ഛയത്തിന്റെ നിർമാണ അപാകത അന്വേഷിക്കാൻ തയ്യാറാകാത്ത സർക്കാർ നടപടി ദുരൂഹമാണെന്നും കുറ്റക്കാരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും എസ് ഡി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. ഈ നഷ്ട്ടത്തിനു കാരണക്കാരായ മന്ത്രി, ഉദ്യോഗസ്ഥർ, നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയവർ, കെ.എസ്ആർടിസി അധികൃതർ എന്നിവരിൽ നിന്നും നഷ്ട്ടം വസൂലാക്കണം. കെട്ടിടത്തിന്റെ ബലക്ഷയത്തെ കുറിച്ച് പഠനം നടത്തിയ ചെന്നൈ ഐ ഐ ടി അന്വേഷണ സംഘം 30 കൊടി രൂപയാണ് കെട്ടിടം ബലപ്പെടുത്തുന്നതിനായി ചിലവ് കണക്കാക്കിയിരിക്കുന്നത്. നികുതി അടക്കം 35 കോടി വരും. മാത്രമല്ല വിജിലൻസ് അന്വേഷണത്തിന് നേരത്തെ തന്നെ ആവശ്യം ഉയർന്നതുമാണ്. എന്നാൽ പൊതുമുതൽ നഷ്ടം ഗൗരവത്തിൽ എടുക്കാനോ അന്വേഷണം നടത്താനോ തയാറാവാത്ത ഇടതു സർക്കാർ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും കമ്മിറ്റി അഭിപ്രായപ്പെട്ടു. നഷ്ട്ടം ഗതാഗത വകുപ്പിൻറെ പ്ലാൻ ഫണ്ട്, കെ.എസ് ആർ ടി സി യുടെ ഭൂമി ഈടായി നൽകി വായ്പ എടുക്കൽ, ധനവകുപ്പിൽ നിന്നുള്ള ഫണ്ട് തുടങ്ങിയവ ഉപയോഗപ്പെടുത്താനുള്ള നീക്കം ഇത്രയും നഷ്ട്ടം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കലാണ്. അത് അന്യായമാണ്. ഉദ്ഘാടനം കഴിഞ്ഞിട്ട് വർഷങ്ങളായിട്ടും വാണിജ്യാവശ്യത്തിന് കെട്ടിടം അനുവദിച്ചു കൊടുക്കാത്തത് കാരണം കോടികളുടെ വരുമാന നഷ്ടം വേറെയുമുണെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. പ്രസിഡന്റ് മുസ്തഫ കൊമ്മേരി അധ്യക്ഷത വഹിച്ചു. വാഹിദ് ചെറുവറ്റ, എൻ കെ റഷീദ് ഉമരി, എ പി നാസർ, പി ടി അഹമ്മദ്, കെ ഷെമീർ സംസാരിച്ചു.
Comments are closed.