1470-490

ഉത്സവം കൊടിയേറി

തുറയൂർ ഇടിഞ്ഞകടവ് പാറക്കൂൽ ശ്രീ മുത്തപ്പൻ ക്ഷേത്രത്തിലെ ഈ വർഷത്തെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി ആചാര്യ ത്രൈപുരത്തിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറി. ജനുവരി 26 മുതൽ ഫിബ്രവരി 1 വരെയാണ് ഉത്സവാഘോഷച്ചടങ്ങുകൾ. ജനുവരി 27ന് രാത്രി 8 മണിക്ക് കൊല്ലം അനശ്വരയുടെ നാടകം “അമ്മ മനസ്സ്”, 29 ന് ഗ്രാമോത്സവം, 30 ന് ഭക്തജനങ്ങൾ മുത്തപ്പനും ഭഗവതിക്കും സമർപ്പിക്കുന്ന പുത്തരി മഹോത്സവം (പൊങ്കാല സമർപ്പണം) 31 ന് പുന:പ്രതിഷ്ഠാദിന ചടങ്ങുകൾ, ഫിബ്രവരി 1 ന് വെള്ളാട്ട്, ഗുളികൻ തിറ, ഭഗവതി തിറ, അവകാശ വരവുകൾ, താലപ്പൊലി വരവ് എന്നിവയും രാത്രി 12 മണിക്ക് കെട്ടിക്കൂടൽ ചടങ്ങോട് കൂടി ഉത്സവം സമാപിക്കും.

Comments are closed.