1470-490

74-ാമത് റിപ്പബ്ലിക് ദിനം- പരേഡിൽ മാർച്ച് ചെയ്യുവാൻ കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന് ഡ്രൈവർമാരും

മലപ്പുറം: ജനുവരി 26 – രാജ്യം 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ കേരളത്തിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറിൽ നിന്ന് ഡ്രൈവർമാർക്ക് ആദ്യമായാണ്ഈ റിപ്പബ്ലിക് ദിന പരേഡിൽ മാർച്ച് ചെയ്യുവാൻ അവസരം ലഭിക്കുന്നത്. പാലക്കാട് കോട്ടമൈതാനിയിൽ റിപ്പബ്ലിക് ദിനപരേഡ് ഗ്രൗണ്ടിൽ മറ്റു സേനാംഗങ്ങൾക്കൊപ്പം സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളായ ഫോറസ്റ്റ് ഡ്രൈവർമാർ ഷൈൻകുമാർ, മഹിലാൽ, ദിനോബ്, സാദിഖ്, അനീഷ് എന്നിവർക്കാണ് പരേഡിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. എല്ലാ വർഷവും റിപ്പബ്ലിക് പരേഡിൽ ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറും പങ്കെടുക്കാറുണ്ടെങ്കിലും സേനാംഗമെന്ന നിലയിൽ ഫോറസ്റ്റ് ഡ്രൈവർമാരെ ആദ്യമായാണ് ഉൾപ്പെടുത്തുന്നത് കേരളത്തിലെ ഓരോ ഫോറസ്റ്റ് ഡ്രൈവർമാരുടെയും പ്രതീകമായാണ് അവർ ദേശീയപതാകയെ അഭിവാദ്യം ചെയ്യുന്നതെന്ന് കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് കെ ആർ പ്രതാപൻ, ജനറൻ സെക്രട്ടറി പിടി ബിജു.ജോയിൻ്റ് സെക്രട്ടറി എ കെ ജയൻ എന്നിവർ അറിയിച്ചു.

Comments are closed.