1470-490

മനുഷ്യനിർമ്മിത ദുരന്തമാണ് ലഹരി

തലശ്ശേരി: ഊർജ്ജസ്വലതയും  കർമ്മശേഷിയുമുള്ള  സമൂഹത്തെമയക്കുമരുന്ന്  നശിപ്പിക്കുന്നത്  ഭീതിതമാണെന്ന്  സി.പി.ഐ. ജില്ലാ അസി:സെക്രട്ടറി  എ.പ്രദീപൻ പറഞ്ഞു.അന്തർദേശീയ  മയക്കുമരുന്ന്   മാഫിയ  കേരളത്തെവരിഞ്ഞുമുറുക്കുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു.     സി.പി.ഐ കരിയാട്  ടൗണിൽസംഘടിപ്പിച്ച  ലഹരിവിരുദ്ധ സദസ്സ്ഉദ്ഘാടനം  ചെയ്യുകയായിരുന്നു അദ്ദേഹം.  പാനൂർ ലോക്കൽ  സെക്രട്ടറി  കെ.കെ.ബാലൻ അദ്ധ്യക്ഷനായി. പാർട്ടി  തലശ്ശേരി  മണ്ഡലം സെക്രട്ടറി അഡ്വ.എം.എസ്. നിഷാദ്, അഡ്വ.കെ.ഗോപാലൻ, കാരായി സുരേന്ദ്രൻ, പി.പ്രഭാകരൻമാസ്റ്റർ, നാങ്കണ്ടി രവി  എന്നിവർപ്രസംഗിച്ചു.

Comments are closed.