1470-490

ആത്മീയ ചൂഷണങ്ങളെ കരുതിയിരിക്കുക:വിസ്ഡം വൈഞാനിക സമ്മേളനം

ചമ്പാട്: ദിവ്യത്വം സ്വയം അവകാശപ്പെട്ടും മരണപ്പെട്ടവർക്ക് ദിവ്യത്വം കൽപിച്ച് നൽകിയും ആത്മീയ ചൂഷണങ്ങൾക്ക് അവസരമൊരുക്കുന്നവരെ കരുതിയിരിക്കണമെന്ന് വിസ്ഡം വൈജ്ഞാനിക ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.മതം അപരന്റ വിശപ്പകറ്റാനും സഹായിക്കാനും കൽപിക്കുന്നുവെന്നല്ലാതെ പ്രാർത്ഥനകളുടെ പേരിൽ സാമ്പത്തിക ക്രയവിക്രയങ്ങൾ എവിടെയും പറയുന്നില്ല. വിശ്വാസ വിമലീകരണത്തിലൂടെ മാത്രമാണ് മനസ്സിന് ശാന്തി ലഭിക്കുന്നത്. അതിനാൽ വ്യാജ ആത്മീയ കേന്ദ്രങ്ങളെ ജനകീയ വിചാരണയ്ക്ക് വിധേയമാക്കാൻ തയ്യാറാകണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വൈജ്ഞാനിക സമ്മേളനം വിസ്ഡം സംസ്ഥാന സെക്രട്ടറിയും ജാമിഅഃ അൽഹിന്ദ് അൽ ഇസ് ലാമിയ ഡയറക്ടറുമായ ഫൈസൽ മൗലവി പുതുപ്പറമ്പ് ഉദ്ഘാടനം ചെയ്തു.സ്വാഗത സംഘം ചെയർമാൻ അബൂബക്കർ ഫാറൂഖി അദ്ധ്യക്ഷത വഹിച്ചു. സി.പി.സലീം മുഖ്യ പ്രഭാഷണം നടത്തിവിസ്‌ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് റാഷിദ് സ്വലാഹി ആമുഖ പ്രഭാഷണം നടത്തി.വിസ്‌ഡം യൂത്ത് സ്റ്റേറ്റ് സെക്രട്ടറി ഷബീർ എം കെ, പന്ന്യന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ, വിസ്‌ഡം കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ഇസ്മായിൽ കിണവക്കൽ എന്നിവർ ആശംസ പറഞ്ഞു. സ്വാഗത സംഘം കൺവീനർ അബ്ദുൽ കരീം സ്വാഗതവും ഫൈസൽ ഹുസൈൻ നന്ദിയും പറഞ്ഞു.വിസ്‌ഡം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശരീഫ് എലാങ്കോട്, വെൽക്കം അഷ്‌റഫ്‌, കാസിം ചമ്പാട്, അഷ്‌റഫ്‌. കെ. കെ, ഒ.വി.സിദ്ധീഖ്, മൊയ്‌തു കുഞ്ഞിപ്പള്ളി, അസീസ് വടക്കുമ്പാട്, ഫിറോസ് തലശ്ശേരി എന്നിവർ പങ്കെടുത്തു. സമ്മേളനത്തിന്റെ രണ്ടാം ദിവസമായ നാളെ മുജാഹിദ് ബാലുശ്ശേരി, മുനവ്വർ സ്വലാഹി എന്നിവർ പ്രഭാഷണം നടത്തും

Comments are closed.