1470-490

വിദ്യാർത്ഥിനികൾക്ക് ഇന്റേണൽ മാർക്കിനും രണ്ട് ശതമാനം ഇളവ് നൽകണം- സിൻഡിക്കേറ്റംഗം പി. റഷീദ് അഹമ്മദ്

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവ്വകലാശാലയിൽ ഹാജർ നിലക്കനുസരിച്ചു നൽകുന്ന ഇന്റേണൽ മാർക്കിന് വിദ്യാർത്ഥിനികൾക്ക് രണ്ട് ശതമാനം ഹാജർ നിലയിൽ കുറവ് വരുത്തണമെന്നാവശ്യപ്പെട്ട് സിൻഡിക്കേറ്റംഗം ഡോ. പി റഷീദ് അഹമ്മദ് വി സി യ്ക്ക് നൽകിയ കത്തിലൂടെ അവശ്യപ്പെട്ടു. ആർത്താവാവധിയായ് ഹാജർ നിലയിൽ രണ്ട് ശതമാനം ഇളവ് നൽകാൻ സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിനെ തുടർന്ന് അടുത്ത 30 ന് ചേരുന്ന സിൻഡിക്കേററിൽ പരിഗണിക്കാനിരിക്കെയാണ് പുതിയ ആവശ്യം. വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി ഇളവിനൊപ്പം ഹാജർ നിലക്കനുസരിച്ചു നൽകുന്ന ഇന്റേണൽ മാർക്കിന് ഇതുപോലെ രണ്ട് ശതമാനം ഹാജർ നില കുറവ് വരുത്തിയാൽ അത് വിദ്യാർത്ഥിനി സമൂഹത്തിനാകെ ഗുണപ്രദവും പ്രോത്സാഹജനവുമായിരിക്കുമെന്നാണ് സിൻഡിക്കേറ്റംഗം കത്തിൽ വ്യക്തമാക്കുന്നത്. ആർത്താവാനുകൂല്യം എന്ന നിലക്ക് വിദ്യാർത്ഥിനികൾക്ക് പരീക്ഷ എഴുതാൻ വേണ്ട ഏറ്റവും കുറഞ്ഞ ഹാജർ നില 75 ശതമാനത്തിൽ നിന്ന് 73 ശതമാനമാക്കി കുറക്കാനാണ് എല്ലാ യൂണിവേഴ്സിറ്റികൾക്കും സർക്കാർ നിർദ്ദേശം നൽകിയത്. അതെ സമയം കുറഞ്ഞ ഹാജർ നിലയുടെ കാര്യത്തിൽ മാത്രമാണ് ഇപ്പോഴത്തെ ആനുകൂല്യം. വളരെ കുറഞ്ഞ വിദ്യാർത്ഥിനികളേ 75 ശതമാനത്തിൽ കുറവ് ഹാജർ നിലയുള്ളവരായി ഉണ്ടാകാനിടയുള്ളത്. സർവ്വകലാശാലയിലും വിവിധ കോളേജുകളിലും പഠിക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥിനികളിൽ ഒരു സെമസ്റ്ററിൽ നൂറു പേരിൽ കൂടില്ല ഇങ്ങനെയുള്ളവരെന്നതാണ് യഥാർത്ഥ്യം. ഉദാഹരണത്തിന്: 75 %- 80% ഒരു മാർക്ക് എന്നതിന് പകരം 73%- 78% ഒരു മാർക്ക്, 80% – 85% രണ്ട് മാർക്ക് എന്നതിന് പകരം 78 – 83 രണ്ട് മാർക്ക് എന്നിങ്ങനെ. അതേ പോലെ വിദ്യാർത്ഥിനികൾക്ക് നൽകുന്ന ഈ ആനുകൂല്യത്തിന് ആർത്താവാനുകൂല്യം എന്ന പേരിടേണ്ടതില്ല, കാരണം, എല്ലാ വിദ്യാർത്ഥിനികളും ആർത്തവമുള്ള വരാവണമെന്നില്ല. ട്രാൻസ് മെന സ്ട്രേറ്റേർസ് (trans menstruators) ആർത്തവമുള്ള ട്രാൻസ്ജെൻഡേഴ്സ് ഇതിൽ ഉൾപ്പെടാതെയും പോകും. കൂടാതെ, ആർത്തവം ഹാജർ നില കുറയാൻ കാരണമായി എന്ന സാക്ഷ്യപത്രമോ/ സത്യവാങ്മൂലമോ ഇതുമായി ബന്ധപെടുത്തേണ്ടതുമില്ല. ആർത്തവുമായി ഇതിനെ ബന്ധപെടുത്തുമ്പോൾ സ്ത്രീയെന്നാൽ ആർത്തവ ബന്ധിതമെന്ന തെറ്റായ പരികൽപന സൃഷ്ടിക്കപ്പെടുകയാണ്. സ്ത്രീകൾക്കെന്നപോലെ ട്രാൻസ് ജൻഡറുകൾക്കും അവർക്ക് നൽകുന്ന പോസിറ്റീവ് ഡിസ്ക്രിമിനേഷൻ എന്ന നിലയിൽ കുറഞ്ഞ ഹാജർ നിലയിലും ഇന്റേണൽ മാർക്കിനുള്ള ഹാ ജർ നിലയിലും രണ്ട് ശതമാനം കുറവ് നൽകുകയാണ് വേണ്ടത്. അത് വഴി സ്ത്രീകൾക്കും ട്രാൻസ് ജൻഡർ വിഭാഗത്തിൽ പെട്ട മുഴുവൻ പേർക്കും അതിന്റെ ആനുകൂല്യം ലഭിക്കും. നിലവിലെ സർക്കാർ ഉത്തരവ് ശാസ്ത്രീയമോ, ലിംഗ വൈവിധ്യത്തെ ഉൾക്കൊള്ളുന്നതോ അല്ല. എന്നത് മാത്രമല്ല ഇതിന്റെ ഗുണം വളരെ തുഛം പേരിൽ മാത്രം പരിമിതപ്പെടുന്നതുമാണ്. സർക്കാറിന്റെ കഴിഞ്ഞ 19 -ലെ ഉത്തരവിലെ ആർത്താവവധി എന്ന പ്രയോഗം അവ്യക്തമാണ്. മാസത്തിൽ എത്ര ദിവസമാണ് അവധിയെന്നോ അനുവദിച്ചു കിട്ടാനുള്ള നടപടിക്രമമോ ഉത്തരവിലില്ല. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ പ്രോപഗണ്ടയ്ക്ക് വേണ്ടിയിറക്കിയ തട്ടിക്കൂട്ട് ഉത്തരവ് മാത്രമാണിത്. ഉത്തരവ് കാലിക്കറ്റ് സർവ്വകലാശാലയിൽ നടപ്പാക്കുന്നതിന്റെ ഭാഗമായി കൃത്യമായ പഠനവും ആലോചനയും നടത്തേണ്ടതുണ്ട്. അടുത്തു ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യണമെന്നും ഹാജർ നിലക്കനുസരിച്ചു നൽകുന്ന ഇന്റേണൽ മാർക്കിന് വിദ്യാർത്ഥികൾക്ക് രണ്ട് ശതമാനം ഹാജർ നില കുറവ് വരുത്തുന്നതിനാവശ്യമായ നടപടി സ്വീകരിക്കണം. ആർത്തവ ആക്ടീവിസത്തിന്റെ (Menstrual Activism) കൊട്ടിഘോഷത്തിനപ്പുറം വിഷയത്തെ വിശാലവും ശാസ്ത്രീയവുമായി കണ്ട് ഉത്തരവിറക്കണമെന്നും സിൻഡിക്കേറ്റംഗം കത്തിൽ വ്യക്തമാക്കുന്നു.

Comments are closed.